ലോക ഫുട്ബാളിലെ താരരാജാവിന് പുതിയ റെക്കോർഡ് കൂടി. ആദ്യ ‘ബില്യണയ’ർ ഫുട്ബാളർ എന്ന പദവിയിയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. 1.4 ബില്ല്യണ്‍ ഡോളറാണ് ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡക്സ് പ്രകാരം ക്രിസ്റ്റ്യാനോയുടെ നിലവിലെ ആസ്തി. നിലവിൽ കളിക്കുന്ന സൗദി പ്രോ ക്ലബ്ബ് അല്‍ നസറുമായി പുതിയ കരാറിലേര്‍പ്പെട്ടതാണ് ആരാധകരുടെ പ്രിയപ്പെട്ട സിആർ സെവനെ ബില്ല്യണയര്‍ ക്ലബ്ബിലെത്തിച്ചത്.പുതിയ കരാര്‍ പ്രകാരം ക്രിസ്റ്റ്യാനോയ്ക്ക് ഒരു വര്‍ഷത്തേക്കുള്ള പ്രതിഫലമായി 2000 കോടി രൂപയാണ് ക്ലബ് നൽകുക. സൈനിങ് ബോണസായി 24.5 മില്ല്യണ്‍ പൗണ്ട് ലഭിക്കുന്നതിനൊപ്പം, 33 മില്ല്യണ്‍ പൗണ്ട് മൂല്യം വരുന്ന 15% ഓഹരിയും അദ്ദേഹത്തിന്റെ പേരിലുണ്ടാകും. സൈനിങ് ബോണസ് രണ്ടാം വർഷം 38 മില്ല്യണ്‍ പൗണ്ടായി ഉയരും. മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് 2022-ലാണ് റൊണാൾഡോ സൗദി ക്ലബ്ബിലെത്തുന്നത്.ALSO READ; വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍; വനിതാ ലോകകപ്പില്‍ തുടര്‍ തോല്‍വി, ഓസീസിന് വന്‍ ജയംഎന്നാൽ, ബില്ല്യണയര്‍ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യത്തെ കായികതാരം റൊണാൾഡോയല്ല. എൻബിഎ താരം മൈക്കേല്‍ ജോര്‍ദാന്‍, ലെബ്രോണ്‍ ജെയിംസ് ഗോൾഫ് താരം ടൈഗര്‍ വുഡ്സ്, ടെന്നിസ് താരം റോജര്‍ ഫെഡറര്‍ എന്നിവര്‍ നേരത്തേ തന്നെ ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചവരാണ്.The post ഒടുവിൽ ആ റെക്കോർഡും സിആർ 7 ന് സ്വന്തം; ആദ്യ ‘ബില്ല്യണയര്’ ഫുട്ബാളർ എന്ന പദവിയിലെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ appeared first on Kairali News | Kairali News Live.