സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 10ന്

Wait 5 sec.

തിരുവനന്തപുരം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിൽ നടത്തിവരുന്ന കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്, ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിംഗ്, നിയോനേറ്റൽ നഴ്‌സിംഗ്,  നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകൾക്ക് 2025-26 വർഷത്തെ പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 10 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 മണിക്കകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ട്യൂഷൻ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.