ക്ലർക്ക് നിയമനം

Wait 5 sec.

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് ഉപദേശക സമിതി, ഓഫിസിൽ ഒഴിവ് വരുന്ന ഒരു ക്ലർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്ന് പെൻഷൻ ആയവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS, BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ ഒക്ടോബർ 22നകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ് എളമക്കര, കൊച്ചി 682026 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0484-2537411.