ഇ ഡി റെയ്ഡ്; നടന്മാരുടെ വീടുകളില്‍ നടന്ന പരിശോധന പൂര്‍ത്തിയായി

Wait 5 sec.

ഹൈക്കോടതിയില്‍ കസ്റ്റംസിനുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇന്ന് ഇ ഡി റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെയും അമിത ചക്കാലക്കലിന്റെയും വീടുകളിലും ഇതേസമയം പരിശോധന നടന്നു. കസ്റ്റംസ് പിടിച്ചെടുത്ത ദുല്‍ഖറിന്റെ വാഹനം വിട്ടു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്തിനു പിന്നാലെയാണ് ദുല്‍ഖറിന്റെ ചെന്നൈയിലെയും കൊച്ചിയിലെയും വീടുകളില്‍ ഇ ഡി സംഘം പരിശോധന നടത്തിയത്.രേഖകള്‍ കൃത്യമായി പരിശോധിക്കാതെ പിടിച്ചെടുത്ത വാഹനം തിരിച്ചു നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയില്‍ പനമ്പള്ളി നഗറിലെയും എളംകുളത്തെയും വീടുകളിലും ഒരേസമയം ഇഡി സംഘമെത്തി. രാവിലെ 7 മണിയോടെ ആരംഭിച്ച പരിശോധന 13 മണിക്കൂറോളം നീണ്ടു. ചെന്നൈയില്‍ ആയിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ഇ ഡി ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊച്ചിയിലെ വീട്ടിലെത്തി. രാത്രി 8 മണിയോടെയാണ് പരിശോധനയും വിവരശേഖരണവും പൂര്‍ത്തിയാക്കി ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിലും ചില വര്‍ഷോപ്പുകളിലും ഉള്‍പ്പെടെ സംസ്ഥാനത്ത് പതിമൂന്നിടങ്ങളില്‍ പരിശോധന നടത്തി.Also read – പ്രതിപക്ഷത്തെ ട്രോ‍ളി, സ്പീക്കറുടെ മുഖത്ത് പുഞ്ചിരി വിടർത്തി സഭയിൽ മന്ത്രി മുഹമ്മദ് റിയാസിൻ്റെ വൈറൽ പദ്ധതി പ്രഖ്യാപനംകേരളത്തിന് പുറത്ത് നാലിടങ്ങളിലും പരിശോധന നടന്നു. ഒരേസമയം 17 സ്ഥലങ്ങളില്‍ ആയിരുന്നു പരിശോധന. കസ്റ്റംസില്‍ ഉണ്ടായ തിരിച്ചടിയുടെ തുടര്‍ച്ചയാണ് ഇ ഡി പരിശോധന എന്നാണ് സൂചന. അതേസമയം ഇറക്കുമതി ചെയ്ത വാഹന ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും നടന്നിട്ടുണ്ടെന്ന ആരോപണവുമായാണ് ഇ ഡി രംഗത്തെത്തിയത്. അഞ്ച് ഇ ഡി യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്.The post ഇ ഡി റെയ്ഡ്; നടന്മാരുടെ വീടുകളില്‍ നടന്ന പരിശോധന പൂര്‍ത്തിയായി appeared first on Kairali News | Kairali News Live.