കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിൽ ഫോറൻസിക് രാസപരിശോധനാ രംഗത്ത് പ്രവർത്തിക്കുന്ന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിന് എൻഎബിഎൽ അക്രഡിറ്റേഷൻ (ISO/IEC 17025:2017) പുതുക്കി ലഭിച്ചു. തിരുവനന്തപുരത്തെ ആസ്ഥാന ലബോറട്ടറിയ്ക്കും കോഴിക്കോട്, എറണാകുളം ജില്ലകളിലെ റീജിയണൽ ലബോറട്ടറിയ്ക്കുമാണ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ 2029 വരെ എൻഎബിഎൽ അക്രഡിറ്റേഷൻ നൽകിയത്.