കാലടിയിലെ എബിവിപി അക്രമം; വിഷം തുപ്പുന്നവരെ വിദ്യാർഥികൾ തോൽപ്പിച്ചതിന് എസ്എഫ്ഐയുടെ മെക്കിട്ട് കയറേണ്ടെന്ന് പി എസ് സഞ്ജീവ്

Wait 5 sec.

കാലടി സർവകലാശാലയിൽ എസ് എഫ് ഐയുടെ ഐതിഹാസിക വിജയത്തിന് പിന്നാലെ ക്യാമ്പസിൽ സംഘര്ഷമുണ്ടാക്കാൻ ശ്രമിച്ച എബിവിപിക്കെതിരെ ആഞ്ഞടിച്ച് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സര്‍വകലാശാല ജനറൽ സീറ്റിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചതാണ് എബിവിപിയെ വിളറി പിടിപ്പിച്ചത്. ‘ആകെ ഉള്ള സീറ്റും തോറ്റ് ആ വഴിക്ക് കാര്യാലയത്തിൽ പോകുന്നതിനു പകരം സർവകലാശാലയെ അക്രമ ഭൂമിയാക്കാൻ ഇറങ്ങി പുറപ്പെട്ടത് ക്യാമ്പസ്സിന് പുറത്ത് “നാഗ്പുർ” ആണെന്ന് കരുതിയാണോ’ എന്ന് പി എസ് സഞ്ജീവ് ഫേസ്ബുക്കിലൂടെ ചോദിച്ചു. ഒന്നാതരം വിഷമായ നിങ്ങളെ വിദ്യാർഥികൾ തോൽപ്പിച്ചതിന് എസ്എഫ്ഐ പ്രവർത്തകരുടെ മെക്കിട്ട് കയറിയിട്ട് എന്താ കാര്യമെന്നും അദ്ദേഹം കുറിച്ചു. സംഘർഷത്തെ തുടർന്ന് സര്‍വകലാശാല മൂന്നു ദിവസത്തേക്ക് അടച്ചിരുന്നു.ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:കാലടിയും, എബിവിപി ക്ക് കിട്ടിയ അടിയുംകാലടി ശ്രീ ശങ്കരാചാര്യ കോളേജിൽ ഉണ്ടായിരുന്ന ആകെ ഉള്ള സീറ്റും തോറ്റ് ആ വഴിക്ക് കാര്യാലയത്തിൽ പോകുന്നതിനു പകരം. സർവകലാശാലയെ അക്രമ ഭൂമിയാക്കാൻ ഇറങ്ങി പുറപ്പെട്ടത് ക്യാമ്പസ്സിന് പുറത്ത് “നാഗ്പുർ” ആണെന്ന് കരുതിയാണോ,എബിവിപി സംഘികളെ? ഒന്നാതരം വിഷമായ നിങ്ങളെ വിദ്യാർഥികൾ തോൽപ്പിച്ചതിന് എസ്എഫ്ഐ പ്രവർത്തകരുടെ മെക്കിട്ട് കയറിയിട്ട് എന്താ കാര്യം. ഇതിപ്പോ പ്രധാന വിദ്യാർത്ഥി സംഘികൾക്കും (ജില്ല, സംസ്ഥാനം, യൂണിറ്റ്)അതോടൊപ്പം സോഷ്യൽ മീഡിയയിൽ കമന്റ്‌ ബോക്സ്‌ ഓഫാക്കി വ്യക്തിപരമായി എതിർ ചേരിയിലുള്ളവരെ ആക്ഷേപിക്കാൻ മാത്രം അറിയാവുന്ന യുവമോർച്ച വനിത നേതാവും ഗേറ്റ് പൊളിച്ചു ഓടി എന്നാണല്ലോ അറിഞ്ഞത്.എബിവിപി വർഗീയവാദികൾ അറിയാൻ ഇന്ന് ഗേറ്റിനു പുറത്ത് വന്ന് പൂട്ട് തൊട്ട് തലയിൽ വെച്ച് പ്രതിഷേധം നടത്തി തിരിച്ചു പോയ നിങ്ങളുടെ മൂത്ത സംഘികൾ മേല് നോവുന്നതിൽ നല്ല പേടിയുള്ളവരാണ്. അതുകൊണ്ടാണല്ലോ വർഗീയ വിഷം മാത്രം തുപ്പുന്ന എബിവിപിക്കാരുടെ പല്ല് ഇന്നലെ സംസ്കൃതത്തിൽ വീണപ്പോൾ പല്ല് പെറുക്കി തിരികെ ഓടുന്ന ഓട്ടത്തിൽ “ഞങ്ങടെ മൂത്ത സംഘികൾ അറിഞ്ഞാലുണ്ടല്ലോ”? എന്ന ഭീഷണിയുമായി പോയ നിങ്ങളെ ഇങ്ങനെ ഇന്ന് അണ്ണന്മാർ പറ്റിച്ചത്. അതുകൊണ്ട് ഞങ്ങളോട് എവിടേലും മുട്ടണം എന്നൊക്കെ നിങ്ങൾക്ക് തോന്നുന്നെങ്കിൽ മൂത്ത സംഘികളോട് വെറുതെ ഒന്ന് അന്വേഷിക്കുന്നത് നല്ലതാ അല്ലെങ്കിൽ നാളെ കമന്റ്‌ ബോക്സ്‌ ഓഫാക്കി ഫേസ്ബുക്കിൽ എസ്എഫ്ഐ നേതാക്കളെ ചീത്ത വിളിക്കാൻ മാത്രം വിധിക്കപ്പെട്ടവരായി നിങ്ങൾ മാറും.പിന്നെ ഞങ്ങളുടെ എറണാകുളം ജില്ല ഭാരവാഹികളെ ഏതാണ്ടൊക്കെ ചെയ്യുമെന്ന സംഘ കോമഡി ഭീഷണിയും കേട്ടു. പോയി വല്ല ചായ അടിക്കാൻ നോക്ക് ജീ ഇങ്ങനെ കോമഡി പറയാതെ…The post കാലടിയിലെ എബിവിപി അക്രമം; വിഷം തുപ്പുന്നവരെ വിദ്യാർഥികൾ തോൽപ്പിച്ചതിന് എസ്എഫ്ഐയുടെ മെക്കിട്ട് കയറേണ്ടെന്ന് പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.