ബിഎസ്പി നേതാവ് ആംസ്ട്രോങ് കൊലപാതക കേസിലെ മുഖ്യ പ്രതി ഹൃദയാഘാതം മൂലം മരിച്ചു

Wait 5 sec.

ബിഎസ്പി നേതാവ് ആംസ്ട്രോങിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി നാഗേന്ദ്രൻ ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാവിലെ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. നാഗേന്ദ്രൻ്റെ അവയവങ്ങള്‍ പ്രവർത്തനരഹിതമായതും പിന്നീട് ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷമാണ് ആരോഗ്യനില മോശമായത്. വൃക്ക സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ജൂലൈ 2024-ൽ ആണ് കെ ആംസ്‌ട്രോങ്ങിനെ ക്രൂരമായി കൊലപ്പെടുത്തുന്നത്. പിന്നീട് നാഗേന്ദ്രൻ മുഖ്യ ഗൂഢാലോചനയിൽ പങ്കാളിയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ കേസ് പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം സിബിഐക്ക് കൈമാറി.ALSO READ: കണ്ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; 7 പേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരംനാഗേന്ദ്രന് ആകെ 28 ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നത്. ഇതിൽ 5 കൊലപാതകവും 14 കൊലപാതക ശ്രമവുമാണ്. നാഗേന്ദ്രൻ്റെ മകനും കേസില്‍ പ്രതിയാണ്. നാഗേന്ദ്രൻ മരിച്ചതിന് പിന്നാലെ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മകൻ അശ്വതാമന് താത്കാലിക ജാമ്യം അനുവദിച്ചു. The post ബിഎസ്പി നേതാവ് ആംസ്ട്രോങ് കൊലപാതക കേസിലെ മുഖ്യ പ്രതി ഹൃദയാഘാതം മൂലം മരിച്ചു appeared first on Kairali News | Kairali News Live.