‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ നിന്നും പെണ്‍കുട്ടികള്‍ വിട്ടു നില്‍ക്കണം, അല്ലെങ്കില്‍ നിങ്ങള്‍ 50 കഷണങ്ങളായേക്കാം’; വിവാദ പരാമര്‍ശവുമായി യുപി ഗവര്‍ണര്‍

Wait 5 sec.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ ഏര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഇപ്പോള്‍ ട്രെന്‍ഡിങ് ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും അതില്‍ നിന്ന് വിദ്യാര്‍ഥിനികള്‍ അകന്ന് നില്‍ക്കണമെന്നും ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു.ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ വിട്ടുനില്‍ക്കണം, ഒരുപക്ഷേ ബന്ധത്തിന്റെ അവസാനം 50 കഷ്ണങ്ങളായി നിങ്ങളെ കണ്ടെത്തിയേക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം ബന്ധങ്ങള്‍ കൊടിയ ചൂഷണങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആനന്ദി ബെന്നിന്റെ വാദം.Also Read :ചാമുണ്ഡി ഉത്സവത്തിന് ബലൂണ്‍ വില്‍പനക്കെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം കര്‍ണാടകയില്‍വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടയിലാണ് ആനന്ദിബെന്‍ പട്ടേല്‍ വിവാദം പ്രസ്താവന് നടത്തിയത്. ഗവര്‍ണറുടെ വിവാദ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍മീഡിയകളില്‍ ഉയരുന്നത്.ഗവര്‍ണര്‍, സര്‍വകലാശാല പരിപാടിയില്‍ വച്ച് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളുടെ പ്രത്യാഘാതങ്ങള്‍ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാകുമെന്ന് നേരത്തെ ഗവര്‍ണര്‍ പറഞ്ഞിരുന്നു.The post ‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ നിന്നും പെണ്‍കുട്ടികള്‍ വിട്ടു നില്‍ക്കണം, അല്ലെങ്കില്‍ നിങ്ങള്‍ 50 കഷണങ്ങളായേക്കാം’; വിവാദ പരാമര്‍ശവുമായി യുപി ഗവര്‍ണര്‍ appeared first on Kairali News | Kairali News Live.