ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം ഉരുക്കിയതായി ‍ഞെട്ടിക്കുന്ന കണ്ടെത്തൽ. ഉരുക്കിയ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ ആയിരുന്നു. സ്മാർട്ട് ക്രിയേഷൻസുമായി ചേർന്നാണ് ഈ തട്ടിപ്പ് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത്. ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിജിലൻസ് എസ് പി സുനിൽ കുമാർ ആണ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചത്.ശബരിമല ശില്പപാളി വിവാദത്തിൽ തിരിമറി നടന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. സ്വർണ്ണ പാളി ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഉണ്ണിക്ക‍ൃഷ്ണൻ പോറ്റിക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും എതിരെ കോടതി വിമർശനവും നടത്തി. 2019 ൽ കൊണ്ടുവന്നത് സ്വർണ പാളി തന്നെയാണ്. എന്നാൽ അത് ചെമ്പുപാളി എന്ന് ആണ് രേഖപ്പെടുത്തിയിരുന്നത്. ഇത് എങ്ങനെയെന്നും കോടതി ചോദിച്ചു.ALSO READ: ശബരിമല ശില്പപാളി വിവാദം: സ്വർണ്ണ പാളി ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതിൽ ദുരൂഹത, കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്രണ്ടാഴ്ചയിൽ ഒരിക്കൽ എസ് ഐ ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. എസ് ഐ ടി വിവരങ്ങൾ കൈമാറേണ്ടത് ഹൈക്കോടതിക്ക് മാത്രം ആയിരിക്കണം. അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച സമയം ആണ് അനുവദിച്ചിരിക്കുന്നത്. രേഖകൾ ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറണം. അന്വേഷണം സുതാര്യമാകണം. ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് സംസാരിക്കരുത് എന്നും കോടതി പറഞ്ഞു.കേസിൽ പോലീസ് മേധാവിയെ കക്ഷി ചേർത്തു. രണ്ടാഴ്ചയിൽ ഒരിക്കൽ റിപ്പോർട്ട് എസ് ഐ ടി ഹൈക്കോടതിക്ക് നൽകണം. എല്ലാ കാര്യങ്ങളും എസ് ഐ ടി അന്വേഷിക്കണം.The post കട്ടത് പോറ്റി തന്നെ; ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളിയിലെ സ്വർണ്ണം ഉരുക്കി; സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ, തട്ടിപ്പ് സ്മാർട്ട് ക്രിയേഷൻസുമായി ചേർന്ന് appeared first on Kairali News | Kairali News Live.