ബെംഗളൂരുവിൽ ലോഡ്ജ് മുറിയിൽ അവിവാഹിതരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലെ ലോഡ്ജ് മുറിയിലാണ് സംഭവം. കർണാടകം സ്വദേശികളായ കാവേരി (24), രമേശ് ബന്ദിവദ്ദർ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാച അഞ്ച് മണിക്ക് ശേഷമാണ് സംഭവം നടന്നത്. കാവേരിയെ റൂമിലെ ശുചിമുറിയിലും, രമേശിനെ കിടക്കയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും ലോഡ്ജ് മുറിയിൽ റൂമെടുത്തത്. അഞ്ച് മണിയോടെ മുറിയിൽ തീപടരുകയായിരുന്നു. തീ പടരുന്ന വിവരം കാവേരി റൂം സർവീസിൽ വിളിച്ച് അറിയിച്ചിരുന്നു. ലോഡ്ജ് ജീവനക്കാർ ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു. അവർ അവിടെയെത്തി റൂം തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു.Also read: ബംഗാളിൽ നിന്നെത്തി 45 പവനും മോഷ്ടിച്ച് മുങ്ങിയ പ്രതിയെ തിരിച്ച് ബംഗാളിൽ ചെന്ന് പൊക്കി കേര‍ളാ പൊലീസ്; പിടിയിലായത് അന്തർ സംസ്ഥാന മോഷ്ടാവ് തപസ് കുമാർ സാഹവാതിൽ തുറന്ന് അകത്തേയ്ക്ക് പ്രവേശിച്ചപ്പോൾ രമേശ് കത്തിക്കരിഞ്ഞ നിലയിലും കാവേരി അബോധാവസ്ഥയിലുമായിരുന്നു. കാവേരിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശ്വാസംമുട്ടിയാണ് കാവേരി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ യെലഹങ്ക ന്യൂ ടൗൺ പൊലീസ് സംശയാസ്പദമായ മരണത്തിന് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ രമേശ് പെട്രോൾ ഒഴിച്ച് മുറിക്ക് തീയിട്ടിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്, അതേസമയം കാവേരി തീയിൽ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിൽ ശുചിമുറിയിലേക്ക് ഓടിയതാവാം എന്നും പൊലീസ് അനുമാനിക്കുന്നു.The post അവിവാഹിതരായ ദമ്പതികളെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ബെംഗളൂരുവിൽ appeared first on Kairali News | Kairali News Live.