‘നിയമം നടപ്പാക്കുമ്പോൾ കണ്ണിൽ കരുണ വേണം’; കടുപ്പം വേണ്ടെന്ന് ഉദ്യോഗസ്ഥരോട് ഷാർജ ഭരണാധികാരിയുടെ നിർദേശം

Wait 5 sec.

ഷാർജ|ജനങ്ങളുടെ കാര്യങ്ങൾ ചെയ്യുമ്പോൾ നിയമം നടപ്പാക്കുന്നതിനൊപ്പം കരുണയും മുൻനിർത്തണമെന്ന് ഷാർജ ഭരണാധികാരി. പരിഹാരം കാണാൻ കഴിയാത്ത അപേക്ഷകളും കാര്യങ്ങളും ഡയറക്ടർക്ക് കൈമാറണം. ഡയറക്ടർക്കും സാധിക്കാതെ വന്നാൽ, അത് തന്റെ അടുക്കൽ എത്തിക്കണമെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. “ഡയറക്ട് ലൈൻ’ പരിപാടിയിലാണ് ഭരണാധികാരി ഹൃദയസ്പർശിയായ കാര്യങ്ങൾ വ്യക്തമാക്കിയത്. നിയമം മാത്രം വെച്ച് പ്രവർത്തിക്കുകയും കരുണയെ പൂർണമായി മാറ്റിനിർത്തുകയും ചെയ്യുന്ന എത്ര ഉദ്യോഗസ്ഥരുണ്ട്? പ്രതീക്ഷയുടെയും എളുപ്പത്തിന്റെയും വാതിലുകൾ ജനങ്ങളുടെ മുന്നിൽ കൊട്ടിയടക്കാൻ നിങ്ങൾക്കൊട്ടും കരുണയില്ലേ?’ ശൈഖ് സുൽത്താൻ ചോദിച്ചു.പ്രശ്നങ്ങളുള്ള ഒരു അപേക്ഷകനെക്കുറിച്ച് ഭരണാധികാരിക്ക് എഴുതാൻ ഉദ്യോഗസ്ഥന് സാധിക്കും. അതിന് അല്ലാഹു ഉദ്യോഗസ്ഥന് പ്രതിഫലം നൽകും. “ഒരു നന്മയിലേക്ക് വഴികാട്ടിയവന് അത് ചെയ്തവനെപ്പോലെ പ്രതിഫലമുണ്ട്’ എന്ന തിരുവചനവും അദ്ദേഹം ഓർമിപ്പിച്ചു.കടുപ്പം വേണ്ട, എളുപ്പത്തിലാക്കുക-ഷാർജയിലെ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ അടുത്തുവരുന്ന ഒരു അപേക്ഷകന് പ്രശ്നമുണ്ടാവുകയും അതിന് ഒരു വഴിയുമില്ല എന്ന് നിങ്ങൾക്ക് തോന്നുകയും ചെയ്താൽ, നിങ്ങൾ ഡയറക്ടറെ വിളിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സഹായം അഭ്യർഥിക്കണം. ഞങ്ങൾ കടുപ്പം കാണിക്കാൻ ആഗ്രഹിക്കുന്നില്ല. നിയമത്തോടൊപ്പം നിയമത്തിന്റെ ആത്മാവും ഉണ്ട് എന്ന് അവർ അറിയണം.’പരിഹരിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ തന്റെ അടുത്തേക്ക് എത്തിക്കണമെന്നും, അപ്പോൾ അല്ലാഹുവിന്റെ മുമ്പിലുള്ള അവരുടെ ബാധ്യത തീരുകയും അതിന് പരിഹാരം കാണാനുള്ള ബാധ്യത താൻ ഏറ്റെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പ്രശ്നങ്ങൾ ശ്രദ്ധയോടെ പിന്തുടരുന്നുപൗരന്മാരുടെ പ്രശ്നങ്ങൾ സ്വകാര്യത കാത്തുസൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിനുള്ള “മബ്ബർറ’ എന്നൊരു പരിപാടി ഞങ്ങൾക്ക് ഉണ്ട്. കുടുംബ പ്രശ്നങ്ങളെപ്പോലെ ചില കാര്യങ്ങളിൽ സ്വകാര്യത നിലനിർത്തുന്നത് തന്നെ പ്രശ്നപരിഹാരത്തിന്റെ ഭാഗമാണ്. പണം നൽകിയോ, മധ്യസ്ഥത വഹിച്ചോ, ഉപദേശം നൽകിയോ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. ഞാൻ ജനങ്ങളുമായി ഫോണിൽ സംസാരിക്കുകയും നേരിൽ കാണുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപദേശം നൽകുകയും ചെയ്യുന്നു.രണ്ട് ദിവസം മുമ്പ് കോടതിയിലെ കേസുകളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരു പൗരനും മാതാവും തമ്മിലുള്ള കേസ് ഉണ്ട് എന്ന് അറിഞ്ഞു. കേസ് നിർത്തിവെക്കാൻ ഞാൻ ആവശ്യപ്പെട്ടു. മകനെയും മാതാവിനെയും എതിർകക്ഷികളാക്കരുതെന്നും മകനെ എന്റെ അടുത്തേക്ക് കൊണ്ടുവരാനും പറഞ്ഞു. അവനെ കണ്ടപ്പോൾ, “എന്താണ് ഇങ്ങനെ ചെയ്തത്?’ എന്ന് ചോദിച്ചു. അവൻ കുറ്റബോധത്താൽ കരയുകയും “എനിക്ക് മാപ്പ് തരണം, നിങ്ങൾ ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യാം’ എന്ന് പറയുകയും ചെയ്തു. “നിന്റെ ഉമ്മ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യണം, നീ ഇപ്പോൾ പോയി ഉമ്മയുടെ കാലിൽ ചുംബിച്ചു മാപ്പ് ചോദിക്കണം. ഉമ്മ നിന്നോട് തൃപ്തയായോ എന്ന് ഞാൻ ഫോണിൽ വിളിച്ച് ഉറപ്പുവരുത്തും.’ ശൈഖ് ഡോ. സുൽത്താൻ വ്യക്തമാക്കി.