ദന്തൽ ഡോക്ടർ, റേഡിയോഗ്രാഫർ വാക്-ഇൻ-ഇന്റർവ്യു

Wait 5 sec.

വിതുര താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ദന്തൽ ഡോക്ടർ, റേഡിയോഗ്രാഫർ തസ്തികകളിൽ ഒഴിവുള്ള ഓരോ ഒഴിവുകളിലേക്ക് വാക്-ഇൻ-ഇന്റർവ്യു നടത്തും. പ്രായപരിധി 40 വയസിൽ താഴെ. ബി.ഡി.എസും കേരള ദന്തൽ കൗൺസിൽ രജിസ്ട്രേഷനുമാണ് ദന്തൽ ഡോക്ടർ തസ്തികയുടെ യോഗ്യത. റേഡിയോഗ്രാഫർ അംഗീകൃത ഡിഗ്രി/ ഡിപ്ലോമയും കേരള പാരാമെഡിക്കൽ രജിസ്ട്രേഷനുമാണ് റേഡിയോഗ്രാഫർ തസ്തികയുടെ യോഗ്യത. യോഗ്യതയുള്ളവർ ഒക്ടോബർ 15ന് രാവിലെ 10 മുതൽ 11.30 വരെ അസൽ സർട്ടിഫിക്കറ്റുകളും ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യുവിൽ ഹാജരാകണം.