ഭാര്യയുടെ സഹോദരനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ വസ്ത്ര വ്യാപാരി അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. സൂറത്തിലെ തുണി വ്യാപാരിയായ സന്ദീപ് ഗൗഡ് ആണ് അറസ്റ്റിലായത്.ഭാര്യ വര്‍ഷയുടെ സഹോദരന്‍ നിശ്ചയ് കശ്യപിനെയും സഹോദരി മംമ്ത കശ്യപിനെയുമാണ് സന്ദീപ് ഗൗഡ് കൊലപ്പെടുത്തിയത്. വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. ഡിസംബറില്‍ സഹോദരന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഷോപ്പിങ്ങിനായാണ് അമ്മ ശകുന്തള ദേവിയോടൊപ്പം ഇരുവരും പ്രയാഗ്രാജില്‍ നിന്ന് സൂറത്തിലെത്തിയത്.Also Read : അവിവാഹിതരായ ദമ്പതികളെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ബെംഗളൂരുവിൽമംമ്തയുമായുള്ള വിവാഹത്തെക്കുറിച്ച് സന്ദീപ് സംസാരിച്ചതിനെത്തുടര്‍ന്ന് കുടുംബം തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സന്ദീപ് ഇരുവരെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ഇരുവരേയും കൊലപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യയും ഭാര്യയുടെ അമ്മയും ആശുപത്രിയില്‍ ചികിത്സയിലാണ്.പൊലീസ് സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി ഗരത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു. വര്‍ഷയുമായുള്ള വിവാഹത്തില്‍ സന്ദീപിന് മൂന്ന് കുട്ടികളുണ്ട്. വര്‍ഷയുടെ ഇളയ സഹോദരി മംമ്ത ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.മംമ്തയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആഗ്രഹം പറഞ്ഞ് വര്‍ഷയുമായി അയാള്‍ സ്ഥിരം വഴക്കിടുമായിരുന്നു. കുടുംബം വീടിന്റെ മുകളിലത്തെ നിലയില്‍ വിശ്രമിക്കുമ്പോള്‍, സന്ദീപ് മുകളിലേക്ക് പോയി മംമ്തയുമായുള്ള വിവാഹത്തെക്കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.പ്രതിയുടെ ആഗ്രഹം നിശ്ചയ് എതിര്‍ത്തതോടെ തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) ജീവനക്കാരനായി ജോലിയെച്ത് വരികയായിരുന്നു നിശ്ചയ് കശ്യപ്. മുറിയിലെ രക്ഷത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.The post ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാന് ആഗ്രഹം, അനുവദിക്കാതെ കുടുംബം; അനുജനെയും അനുജത്തിയെയും കൊലപ്പെടുത്തി വ്യവസായി; സൂറത്തില് ഭാര്യയും അമ്മയും പരിക്കുകളോടെ ആശുപത്രിയില് appeared first on Kairali News | Kairali News Live.