ഇന്ത്യയ്ക്ക് വിനയാകുമോ ആൻഡേഴ്സൻ ഫിലിപ്പ് എന്ന കരീബിയൻ രഹസ്യായുധം?

Wait 5 sec.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ വെസ്റ്റിൻഡീസ് കളത്തിലിറക്കിയ ആൻഡേഴ്സൻ ഫിലിപ്പ് എന്ന ക്രിക്കറ്ററെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയും ക്രിക്കറ്റ് ആരാധകരും ചർച്ച ചെയ്യുന്നത്. ആദ്യ മത്സരത്തിൽ ഇന്നിംഗ്സ് തോൽവിയെന്ന നാണക്കേട് വഴങ്ങിയ വിൻഡീസ് രണ്ടാമത്തെ കളിയിൽ വരുത്തിയ രണ്ട് മാറ്റങ്ങളിലൊന്നാണ് ആൻഡേഴ്സൻ ഫിലിപ്പ് എന്ന വലംകൈയ്യൻ ഫാസ്റ്റ് ബോളർ. വിക്കറ്റ് നേടിയില്ലെങ്കിലും, ആദ്യ സ്പെല്ലിൽ ഇന്ത്യൻ ബാറ്റർമാരെ കുഴയ്ക്കുന്ന പ്രകടനമാണ് ആൻഡേഴ്സൻ ഫിലിപ്പ് നടത്തിയത്. ആരാണ് ആൻഡേഴ്സൻ ഫിലിപ്പ് എന്ന് നോക്കാം…ALSO READ: തോറ്റതിന്റെ കലിപ്പ് തീരാതെ; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ബോക്‌സിങ് റിങില്‍ കിട്ടണമെന്ന് പാക് ബോളര്‍ അബ്രാര്‍കരീബിയൻ ദ്വീപ് സമൂഹങ്ങളിലൊന്നായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള വലംകൈയ്യൻ ഫാസ്റ്റ് ബൗളറാണ് ആൻഡേഴ്‌സൺ ഫിലിപ്പ്. 2022 ൽ ബംഗ്ലാദേശിനെതിരെയാണ് വെസ്റ്റ് ഇൻഡീസിനായി ഇദ്ദേഹം ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും, വേഗതയും കൃത്യതയുംകൊണ്ട് ബാറ്റർമാരെ ബുദ്ധിമുട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. ഇതുവരെ, മൂന്ന് മത്സരങ്ങൾ മാത്രമാണ് ടെസ്റ്റിൽ ഫിലിപ്പ് കളിച്ചിട്ടുള്ളത്. നാല് വിക്കറ്റ് മാത്രമാണ് ഇദ്ദേഹത്തിന്‍റെ സമ്പാദ്യം.ALSO READ: വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍; വനിതാ ലോകകപ്പില്‍ തുടര്‍ തോല്‍വി, ഓസീസിന് വന്‍ ജയംഎന്നാൽ, ആഭ്യന്തര (ഫസ്റ്റ് ക്ലാസ്) ക്രിക്കറ്റിൽ, ഫിലിപ്പ് പുറത്തെടുത്തിട്ടുള്ളത് ആരെയും ആകർഷിക്കുന്ന പ്രകടനമാണ്. 83 ഇന്നിംഗ്‌സുകളിൽ നിന്ന് 155 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്, 3.70 എന്ന മികച്ച ഇക്കണോമി റേറ്റ് നിലനിർത്തിയിട്ടുണ്ട്.2021 മാർച്ചിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഫിലിപ്പിന്‍റെ ഏകദിന അരങ്ങേറ്റം. ടി20യിൽ കളിച്ചിട്ടില്ല. ബോളറാണെങ്കിലും ബാറ്റിങ്ങിലും മികവ് കാട്ടിയിട്ടുണ്ട് ഇദ്ദേഹം. മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ, 24.66 ശരാശരിയിൽ 74 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ബാറ്റിങ് നിരയിൽ ലോവർ ഓർഡറിലിറങ്ങി ഭേദപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞയാളാണ് ഫിലിപ്പ്.The post ഇന്ത്യയ്ക്ക് വിനയാകുമോ ആൻഡേഴ്സൻ ഫിലിപ്പ് എന്ന കരീബിയൻ രഹസ്യായുധം? appeared first on Kairali News | Kairali News Live.