തമിഴ്‌നാട്ടിൽ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ

Wait 5 sec.

തമിഴ്‌നാട്ടിൽ ക്ഷേത്ര പൂജാരി 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75-കാരനായ പ്രതി അറസ്റ്റിൽ. തിരുവലഞ്ചുഴിയിലുള്ള ഒരു പ്രശസ്ത ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ വിശ്വനാഥ അയ്യരാണ് അറസ്റ്റിലായത്. പോക്സോ (POCSO) നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബർ 8 നാണ് ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ കുറ്റകൃത്യം നടക്കുന്നത്. പെൺകുട്ടി കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ സമയത്ത് വഴിപാട് നടത്താനായി ഒറ്റയ്ക്ക് ഹുണ്ടി പ്രദേശത്തേക്ക് പോയപ്പോഴാണ് പൂജാരി മോശമായി പെരുമാറുന്നത്.ALSO READ: ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം, അനുവദിക്കാതെ കുടുംബം; അനുജനെയും അനുജത്തിയെയും കൊലപ്പെടുത്തി വ്യവസായി; സൂറത്തില്‍ ഭാര്യയും അമ്മയും പരിക്കുകളോടെ ആശുപത്രിയില്‍ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയത്തിന്റെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ സത്യമാണെന്ന് സ്ഥിരീകരിക്കുകയും പൂജാരിയെ പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു.ALSO READ: കാസർകോഡ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണം: ഡ്രൈവർക്കെതിരെ അസഭ്യവർഷം; സൈഡ് ഗ്ലാസ് അടിച്ച് തകർത്തുEnglish summary : A 75-year-old temple priest has been arrested in Tamil Nadu for sexually assaulting a 13-year-old girl.The post തമിഴ്‌നാട്ടിൽ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ appeared first on Kairali News | Kairali News Live.