തലസ്ഥാനത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കി നൽകാമെന്ന് പറഞ്ഞ് അഞ്ചുലക്ഷം തട്ടിയെടുത്തു. തമിഴ്നാട് സ്വദേശി ശങ്കരനാരായണൻ എന്ന വ്യക്തിയുടെ കയ്യിൽ നിന്നാണ് 5 ലക്ഷം തട്ടിയെടുത്തത്. തമിഴ്നാട് സ്വദേശിയായ സെന്തിൽ തട്ടിപ്പ് നടത്തിയത്. ഇരുവരും വർഷങ്ങളായി തലസ്ഥാനത്താണ് താമസിക്കുന്നത്.തമിഴ് നാട്ടിൽ ശങ്കരനാരായണന്റെ അച്ഛൻ്റെ പേരിൽ ഉണ്ടായിരുന്ന ഭൂമി ഒരു സംഘം കള്ള പ്രമാണം ഉണ്ടാക്കി കൈവശം വച്ചിരുന്നു. ഇത് ശങ്കരനാരായണന്റെ പേരിൽ പ്രമാണം ചെയ്യുന്നതിനു വേണ്ടി അമിത് ഷായെ പരിചയപ്പെടുത്തിത്തരാം എന്നായിരുന്നു തട്ടിപ്പ് നടത്തിയ സെന്തിലിൻ്റെ വാഗ്ദാനം. ഇതു സംബന്ധിച്ച് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭൂമി സ്വന്തം പേരിലേക്ക് ആക്കുന്നതിനു വേണ്ടിയുള്ള നിയമ തടസ്സങ്ങൾ ഒഴിവാക്കാൻ കേന്ദ്ര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കി നൽകാമെന്നായിരുന്നു വാഗ്ദാനം.ALSO READ: സ്വർണ്ണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തു വിടേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് ഉത്തരവ്; 2019ൽ ഉത്തരവ് തിരുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീപരാതിക്കാരൻ ആയ ശങ്കരനാരായണൻ കാലടി സ്വദേശിയാണ്. സെന്തിൽ ആഴാങ്കല്ല് സ്വദേശി ആണ്. സെന്തിൽ തലസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് കൂടുതൽ പരാതികൾ വരുന്നുണ്ട്. തട്ടിപ്പ് നടത്തിയ സെന്തിലിനു ഉന്നത ബന്ധങ്ങൾ ഉണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്.The post ഭൂമി സ്വന്തം പേരിലാക്കാനുള്ള നിയമ തടസ്സങ്ങൾ ഒഴിവാക്കാൻ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദാനം; 5 ലക്ഷം രൂപ തട്ടിയെടുത്തു, തട്ടിപ്പ് തലസ്ഥാനത്ത് appeared first on Kairali News | Kairali News Live.