ഓരോ ശാസ്വേച്ഛാസങ്ങള്‍ക്കിടയിലും മരണം നിഴലിക്കുന്ന അരക്ഷിത ജീവിതം പേറേണ്ടിവന്നവര്‍ ! ചോരയിറ്റുന്ന ശരീരവുമായി നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിന്റെ രൂപമാണ് ഇന്ന് ഗാസയ്ക്ക്

Wait 5 sec.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയുടെ ഏറ്റവും ക്രൂരമായ ഘട്ടമാരംഭിച്ചിട്ട് ഇന്നേക്ക് രണ്ടാണ്ട് തികയുന്നു. ഒരു ജനതയുടെ ഉന്‍മൂലനം ലക്ഷ്യം വെച്ച് ലോകമനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യരാശിയുടെയാകെ ഉള്ളുപൊള്ളിക്കുന്നതാണ്.ചോരയിറ്റുന്ന ശരീരവുമായി നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിന്റെ രൂപമാണ് ഗാസയ്ക്ക് ഇന്ന്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും, രക്തം തളം കെട്ടി നില്‍ക്കുന്ന പാതയോരങ്ങളും ചിന്നിച്ചിതറിയ ശരീരാവിശ്ഷടങ്ങളും ഇന്നായിടത്തെ സ്ഥിരം കാഴ്ച്ചകളായിരിക്കുന്നു. ലോകമനസ്സാക്ഷിക്കാകെ വിങ്ങലാണിന്നാ ജനത. ഒരു ഭീകരഭരണകൂടത്തിന്റെ സ്വാര്‍ത്ഥ താത്പര്യങ്ങളുടെ ഇരയാക്കപ്പെട്ടവര്‍. ഓരോ ശാസ്വേച്ഛാസങ്ങള്‍ക്കിടയിലും മരണം നിഴലിക്കുന്ന അരക്ഷിത ജീവിതം പേറേണ്ടിവന്നവര്‍.Also Read : ഒക്‌ടോബര്‍ 7ലെ ഹമാസ് പ്രത്യാക്രമണമല്ല പലസ്‌തീന്‍ വംശഹത്യക്ക് കാരണം; അങ്ങനെ വാദിക്കുന്നവരോട് പറയാനുള്ളത്2023 ഒക്ടോബര്‍ 7ന് ശേഷം മാത്രം 67,074 മനുഷ്യര്‍ക്കാണ് പലസ്തീനില്‍ ജീവന്‍ നഷ്ടമായത്..അതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.1,69,430 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി പട്ടിണിയെ വരെ യുദ്ധ തന്ത്രമാക്കിയ ഇസ്രായേല്‍ ഗാസയില്‍ പട്ടിണിക്കിട്ട് കൊന്നവരുടെ എണ്ണം 440, അതില്‍ 147 പേര്‍ കുട്ടികളാണ്. ഗാസയിലെ 92% വീടുകളും 72% കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടുകഴിഞ്ഞു. ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത രീതിയില്‍ ഗാസയൂടെ പൂര്‍ണമായ നാശമാണ് ഇസ്രയേല്‍ ലക്ഷ്യം വയ്ക്കുന്നത്.എന്നാല്‍ മനുഷ്യരാശിയുടെ ഉള്ളുലയ്ക്കുന്ന ഈ വംശഹത്യയിന്ന് രണ്ടാണ്ടിലേക്ക് കടക്കുമ്പോള്‍ ലോകത്തിന് മുമ്പില്‍ ഇസ്രായേല്‍ എന്ന തെമ്മാടി രാഷ്ട്രം ഒറ്റപ്പെടുന്നതാണ് നാം കാണുന്നത്. ലോകത്തിന്റെ നാനാതുറകളില്‍നിന്നും ഇന്ന് പലസ്തീനിലെ പൊരുതുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മുദ്രാവാക്യങ്ങളുയരുകയാണ്. ലോകവേദികളില്‍ പലസ്തീന്‍ അനുകൂല നിലപാടുകളുമായി രാഷ്ട്രത്തലവന്മാര്‍ രംഗത്ത് വരുന്നു.ഇസ്രായേലിന്റെ പ്രധാന സഖ്യകക്ഷികള്‍ പോലും പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നു. സഹായ ഹസ്തവുമായി പല ദേശങ്ങളില്‍നിന്നും പല നിലയില്‍ മനുഷ്യര്‍ ഒന്നിച്ച് കൈകോര്‍ക്കുന്നു. രണ്ടാണ്ടുകള്‍ക്കിപ്പുറം വീണ്ടും സമാധാന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒപ്പം പലസ്തീന്‍ ജനതയുടെ പോരാട്ടവീര്യത്തെയും ഹൃദയം തൊട്ട് അംഗീകരിക്കുന്നു. അതേസാമ്രാജ്യത്വം ഏത് മൂടുപടം ഉപയോഗിച്ച് മറയ്ക്കാന്‍ ശ്രമിച്ചാലും പലസ്തീന്‍ എന്നത് വസ്തുതയാണ്.The post ഓരോ ശാസ്വേച്ഛാസങ്ങള്‍ക്കിടയിലും മരണം നിഴലിക്കുന്ന അരക്ഷിത ജീവിതം പേറേണ്ടിവന്നവര്‍ ! ചോരയിറ്റുന്ന ശരീരവുമായി നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിന്റെ രൂപമാണ് ഇന്ന് ഗാസയ്ക്ക് appeared first on Kairali News | Kairali News Live.