സുന്ദരമായ നിമിഷത്തിലേക്ക് ക്ഷണിച്ചു; പലസ്തീന് ഐക്യദാര്‍ഢ്യവുമായി

Wait 5 sec.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്കെതിരെ ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. ഗാസയ്ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ഇസ്രയേലിന്റെ വംശഹത്യക്കെതിരെ മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രതിഷേധങ്ങള്‍ ലോകത്തിന്റെ പലഭാഗത്ത് നിന്ന് ഉയര്‍ന്നുവരാറുണ്ട്.കല്യാണങ്ങള്‍ ആഘോഷങ്ങളാണ്, എന്നാല്‍ കൈരളി ന്യൂസിലെ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് സ്വാതി സന്തോഷും, ശ്രീരാജ് മോഹനും പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്കെതിരെ പ്രതിഷേധമാക്കി മാറ്റുകയാണ് തങ്ങളുടെ ജീവിതത്തിലെ സുന്ദരമായ നിമിഷവും. ജീവതത്തിലെ മനോഹരമായ നിമിഷത്തിലേക്ക് പങ്കുചേരാൻ പ്രിയപ്പെട്ടവരെ ക്ഷണിക്കുന്ന ക്ഷണകത്ത് പലസ്തീനെ കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണ്.Also Read: ‘ഒരു പൊന്നെങ്കിലും നഷ്ടപ്പെട്ടെങ്കില്‍, ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടും; ഉപ്പ് തിന്നവര്‍ വെള്ളംകുടിക്കും’: പി എസ് പ്രശാന്ത്പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി ലോകവ്യാപകമായി ഉപയോഗിക്കുന്ന തണ്ണിമത്തന്റെ മാതൃകയിലാണ് കൈരളി ന്യൂസിലെ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റായ കൊല്ലം നെടുവത്തൂര്‍ സ്വദേശിനി സ്വാതി സന്തോഷിന്റെയും സഹകരണബാങ്ക് ജീവനക്കാരനും സിപിഐ എം ബ്രാഞ്ച് അംഗവും കൂടിയായ കൊല്ലം നീരാവില്‍ സ്വദേശി ശ്രീരാജ് മോഹന്റെയും കല്യാണക്ഷണപത്രം.ഗാസ എന്ന ആദ്യാക്ഷരം കുറിച്ച കുരുന്നുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാനവികതയുടെ സന്ദേശം ഉയര്‍ത്തി പലസ്തീന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് മനുഷ്യസ്നേഹികള്‍. അക്കൂട്ടത്തിലേക്ക് തങ്ങളുടെ ജീവിതത്തിലെ സുന്ദരമായ നിമിഷത്തെ കൂടി ചേര്‍ത്ത് തുന്നി രാഷ്ട്രീയമായ സന്ദേശം പങ്കുവെയ്ക്കുകയാണ് സ്വാതിയും ശ്രീരാജും.The post സുന്ദരമായ നിമിഷത്തിലേക്ക് ക്ഷണിച്ചു; പലസ്തീന് ഐക്യദാര്‍ഢ്യവുമായി appeared first on Kairali News | Kairali News Live.