എല്ലാ ബോയിങ് 787 വിമാനങ്ങളും നിലത്തിറക്കണമെന്ന് ആവശ്യപ്പെട്ട് പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇലക്ട്രോണിക്സ് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു ആവശ്യം. ഓട്ടോപൈലറ്റ്, ഫ്ലൈറ്റ് കണ്‍ട്രോള്‍ എന്നിവയിലാണ് തകരാറുകള്‍. ഇതു കാരണം ഒക്ടോബര്‍ ഒൻപതിന് വിയന്ന- ദില്ലി സര്‍വീസ് ദുബായിലേക്ക് തിരിച്ചുവിട്ടിരുന്നു. ഈ സംഭവങ്ങള്‍ എയര്‍ ഇന്ത്യയുടെ മോശം സേവനത്തിന്റെ സൂചനകളാണെന്ന് പൈലറ്റുമാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള AIESEL-ല്‍ നിന്ന് പുതുതായി നിയമിക്കപ്പെട്ട എഞ്ചിനീയര്‍മാരാണ് ഇതിന് കാരണമെന്നും പൈലറ്റ് സംഘടന സംശയം പ്രകടിപ്പിച്ചു.Read Also: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മുതൽ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്അതേസമയം, വൈദ്യുത തകരാര്‍ സംഭവിച്ചുവെന്ന വാര്‍ത്ത എയര്‍ ഇന്ത്യ വ്യക്തമായി നിഷേധിച്ചു. ആദ്യത്തേതില്‍ റാറ്റ് (RAT) വിന്യസിച്ചത് സിസ്റ്റം തകരാറോ പൈലറ്റ് നടപടിയോ മൂലമല്ല എന്നും എയര്‍ ഇന്ത്യ പറഞ്ഞു. സാങ്കേതിക പ്രശ്നം കാരണം AI-154 റൂട്ട് മാറ്റിയതായും വിമാനം ദുബായില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും വക്താവ് പറഞ്ഞു.The post ‘എല്ലാ ബോയിങ് 787 വിമാനങ്ങളും നിലത്തിറക്കണം’; ആവശ്യവുമായി പൈലറ്റ് സംഘടന, എയര് ഇന്ത്യയുടെ മറുപടി ഇങ്ങനെ appeared first on Kairali News | Kairali News Live.