പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം പിക്ക് പരിക്ക്; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

Wait 5 sec.

കോഴിക്കോട് | പേരാമ്പ്രയില്‍ യു ഡി എഫ് – സി പി എം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേറ്റതില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്.നാളെ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. കോഴിക്കോട് നഗരത്തില്‍ യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് രാത്രി 10 മണിയോടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും. ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പില്‍ എം പിക്ക് പരിക്കേറ്റത്. കൂടാതെ നിരവധി യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും ഡി വൈ എസ് പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്.ഡി വൈ എസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം – യു ഡി എഫ് പ്രവര്‍ത്തകര്‍ മുഖാമുഖം വന്നതോടെയാണ് പോലീസ് ലാത്തി വീശിയത്. സി കെ ജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് പേരാമ്പ്ര ടൗണില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.