ഒക്ടോബര്‍ 19 ന് ആരംഭിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ നീരസം പുകയന്നു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍കറിനെതിരെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് രംഗത്തെത്തിയതാണ് ഒടുവിലത്തേത്. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍- ബാറ്റ്സ്മാന്‍ സഞ്ജു സാംസണെ മാറ്റി പകരം ധ്രുവ് ജൂറലിനെ എടുത്തതാണ് മുന്‍ താരങ്ങളടക്കം ചോദ്യം ചെയ്യുന്നത്. ഇന്ത്യന്‍ ഫാന്‍സും അഗാര്‍ക്കറുടെ തീരുമാനത്തോട് വിയോജിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ മധ്യനിരയില്‍ കൂടുതല്‍ അനുയോജ്യമായ ഓപ്ഷന്‍ ആയിരിക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ധ്രുവ് ജൂറല്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും മധ്യനിരയില്‍ സഞ്ജു കൂടുതല്‍ വിശ്വസനീയമായ ഓപ്ഷനാകുമായിരുന്നുവെന്ന് കൈഫ് പറഞ്ഞു. ഏഷ്യാ കപ്പ് സീസണിന് ശേഷം അത് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിട്ടുണ്ട്.Read Also: ഇങ്കെ പാറ് കണ്ണാ; എഴുതിത്തള്ളിയവരുടെ വായടപ്പിച്ച് കാനറികള്‍, റോഡ്രി-വിനി-എസ്തേവോ ത്രയം സമ്മാനിച്ചത് വന്‍ ജയംജൂറലിന്റെ കഴിവുകള്‍ സാംസണിന്റെ സ്ഥിരതയെ മറികടക്കുന്നില്ലെന്ന് കൈഫ് ചൂണ്ടിക്കാട്ടി. സ്പിന്നര്‍മാര്‍ക്കെതിരെ സാംസണിന്റെ പ്രകടനം കൈഫ് എടുത്തുപറഞ്ഞു. മധ്യ ഓവറുകളിലും ഏകദിന ക്രിക്കറ്റിലും ഇന്ത്യയ്ക്ക് പ്രത്യേക ശക്തിയാണ് സഞ്ജു. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ സാംസണിന്റെ നേട്ടത്തെയും കൈഫ് പിന്തുണച്ചു.The post ‘സഞ്ജുവിനെ പോലുള്ള കളിക്കാരെ നമ്മള് മറക്കുന്നു’; ഏകദിനത്തില് താരത്തെ തഴഞ്ഞതില് അഗാര്കറിനെതിരെ കൈഫ് appeared first on Kairali News | Kairali News Live.