ഒരു റോൾഡ് റോയ്സ് കാറിന്‍റെ ഇരട്ടി വിലയുള്ള എരുമയോ? വെറുതെ പറയുന്നതല്ല, അഖിലേന്ത്യാ കർഷക മേളയിൽ എല്ലാവരുടെയും ശ്രദ്ധ ഒരുപോലെ ആകർഷിച്ചത് ഹരിയാനയിൽ നിന്നെത്തിയ ഇവനാണ്. മീററ്റിൽ നടന്ന ഐഐഎംടി സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ കർഷക മേളയിലാണ് 8 കോടി വിലമതിക്കുന്ന ഹരിയാനക്കാരനായ എരുമ വിധായക് മേളയുടെ ആകർഷണമായി മാറിയത്. മൂന്ന് ദിവസം നടന്ന മേളയിലെ ഓവറോൾ ചാമ്പ്യൻ പട്ടവും ഉയർത്തിയിട്ടേ വിധായക് മടങ്ങിയുള്ളൂ. രാജ്യത്തുടനീളമുള്ള കർഷകരെയും കന്നുകാലി പ്രേമികളും പ്രദർശനത്തിനെത്തിയിരുന്നു.ALSO READ; ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മുതൽ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്പത്മശ്രീ അവാർഡ് ജേതാവായ ഹരിയാനയിൽ നിന്നുള്ള കർഷകൻ നരേന്ദ്ര സിങ്ങാണ് എരുമയുടെ ഉടമസ്ഥൻ. വർഷങ്ങളായി കന്നുകാലി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകനാണ് നരേന്ദ്ര സിങ്ങ്. മുറ ഇനത്തിൽപ്പെട്ട വിധായക് കാ‍ഴ്ചയിൽ തന്നെ അതിഭീമൻ ശരീര ഘടനയുള്ള നാൽക്കാലിയാണ്. ഉയർന്ന നിലവാരമുള്ള ബീജമാണ് വിധായക് ഉത്പാദിപ്പിക്കുന്നത്. ഇതിന്‍റെ വിൽപ്പനയിലൂടെ പ്രതിവർഷം 60 ലക്ഷം രൂപയാണ് ഓരോ വർഷവും ഉടമ സമ്പാദിക്കുന്നത്. ഹരിയാന, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ അവരുടെ കന്നുകാലികളുമായി മേളയിൽ പങ്കെടുത്തിരുന്നു.The post റോൾസ് റോയ്സിനേക്കാളും വിലയേറിയ എരുമ, ‘സ്വന്തമായി സമ്പാദിക്കുന്നത്’ വർഷം 60 ലക്ഷം രൂപ; അഖിലേന്ത്യാ കർഷക മേളയിൽ താരമായി ‘വിധായക്’ appeared first on Kairali News | Kairali News Live.