കെഎസ്‌യുവിന് ജന്മം നല്‍കിയ ആലപ്പുഴയില്‍ മുഴുവന്‍ കോളേജുകളിലും എസ്എഫ്‌ഐ തേരോട്ടം

Wait 5 sec.

കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ 19 കോളജുകളിലും എസ്എഫ്‌ഐ തേരോട്ടം. പ്രളയസമാനം കുത്തിയൊലിച്ച് വന്ന പെരും നുണകള്‍ക്കും വലത്തുപക്ഷ മാധ്യമങ്ങളുടെ അപഹാസ്യങ്ങള്‍ക്കും അഷേപങ്ങള്‍ക്കും വര്‍ഗീയ പ്രചരണങ്ങള്‍ക്കും മുന്നില്‍ തോല്‍ക്കാതെ കിഴക്കിന്റെ വെനീസില്‍ വിദ്യാര്‍ഥികളുടെ ഹൃദയത്തേരിലേറി എസ്എഫ്ഐ. കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 19ല്‍ 19 കോളേജുകളിലും വിജയക്കൊടി പാറിച്ചായിരുന്നു എസ്എഫ്ഐയുടെ മുന്നേറ്റം. കെ എസ് യു- എബിവിപി ക്യാമ്പസ് ഫ്രണ്ട്- ജമാഅത്ത് ഇസ്ലാമി-എംഎസ്എഫ് ഉള്‍പ്പടെയുള്ളവരുടെ വര്‍ഗ്ഗീയ കൂട്ടുക്കെട്ടുകളെ ഒറ്റയ്ക്ക് നേരിട്ട് കലാലയങ്ങളുടെ മേഘങ്ങളില്‍ നക്ഷത്രാങ്കിത ശുഭ്രപതാക പാറി പറന്നു. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണ്ണറെയും വിസിയെയും ഉപയോഗിച്ച് സര്‍വകലാശാലകളില്‍ നടത്താന്‍ ശ്രമിക്കുന്ന കാവിവത്കരണത്തിനുള്ള ശക്തമായ താക്കീത് കൂടിയാണ് എസ്എഫ്ഐയുടെ ചരിത്ര വിജയം. കേന്ദ്രസര്‍ക്കാരിന്റ വിദ്യാഭ്യാസ കച്ചവടവല്‍ക്കരണത്തിനെതിരെയും വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണത്തിനായും നടത്തിയ പോരാട്ടങ്ങളെ കലാലയങ്ങള്‍ നെഞ്ചേറ്റിയത്തിന്റെ നേര്‍സാക്ഷ്യമാണ് വിജയം. ക്യാമ്പസുകളെ സര്‍ഗാത്മകവും സാംസ്‌കാരികസമ്പന്നവുമാക്കി തീര്‍ക്കാന്‍ എസ്എഫ്ഐ നടത്തുന്ന നിരന്തര ഇടപെടലിന് ഉജ്വല വിജയത്തിലൂടെ അംഗീകാരം സമ്മാനിച്ച വിദ്യാര്‍ഥികളെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, ജില്ലാ പ്രസിഡന്റ് റോഷന്‍ എസ് രമണന്‍, സെക്രട്ടറി വൈഭവ് ചാക്കോ സംസ്ഥാന കമ്മിറ്റി അംഗംങ്ങളായ കെ ആതിര, ആര്‍ രഞ്ജിത്ത് എന്നിവര്‍ അഭിവാദ്യം ചെയ്തു.Also read – ‘നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാര്‍ഥിത്വം’; കേരളയിലാകെ എസ് എഫ് ഐ തരംഗംനാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചപ്പോള്‍ ജില്ലയില്‍ 15 കോളേജില്‍ എതിരില്ലാതെ വിജയിച്ചിരുന്നു. മാവേലിക്കര ഐഎച്ച്ആര്‍ഡി, അമ്പലപ്പുഴ ഗവ.കോളേജ്, ചേര്‍ത്തല എന്‍എസ്എസ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ, ചേര്‍ത്തല എസ്എന്‍, ചേര്‍ത്തല ശ്രീനാരായണഗുരു സെല്‍ഫ് ഫിനാന്‍സ്, ഹരിപ്പാട് ടികെഎം, കാര്‍ത്തികപ്പള്ളി ഐഎച്ച്ആര്‍ഡി, മാവേലിക്കര മാര്‍ ഇവാനിയോസ് കോളേജ്, പെരിശേരി ഐഎച്ച്ആര്‍ഡി, ആല എസ്എന്‍, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍, മാവേലിക്കര രവിവര്‍മ, ആലപ്പുഴ എസ്ഡിവി, മാവേലിക്കര ബിഷപ് മൂര്‍ കോളേജുകളിലാണ് എതിരില്ലാതെ വിജയിച്ചത്.ജില്ലയില്‍ മത്സരം നടന്ന കോളേജിലും എസ്എഫ്ഐ വിജയിച്ചത് വന്‍ ഭൂരിപക്ഷത്തില്‍. കടുത്ത മത്സരം നടന്ന ആലപ്പുഴ എസ്ഡി കോളേജില്‍ 2024ല്‍ നഷ്ടപെട്ട ചെയര്‍മാന്‍, യുയുസി സീറ്റുകള്‍ തിരിച്ചുപിടിച്ചു. 800 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ യൂണിയന്‍ നിലനിര്‍ത്തിയത്. കായംകുളം ചേര്‍ത്തല സെന്റ് മൈക്കിള്‍സിലും മുഴുവന്‍ സീറ്റുകളിലും വിജയിച്ച് യൂണിയന്‍ നിലനിര്‍ത്തി.മാവേലിക്കര ഐഎച്ച്ആര്‍ഡി, അമ്പലപ്പുഴ ഗവ.കോളേജ് എന്നിവ രണ്ട് വര്‍ഷത്തിനുശേഷം കെഎസ്യുവില്‍ നിന്ന് തിരിച്ചുപിടിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം നല്‍ക്കാനുളള പ്രവര്‍ത്തക്കര്‍ ഇല്ലാത്ത അവസ്ഥയിലാണ് കെ എസ് യു. കടുത്ത മത്സരം നടന്ന കായംകുളം എംഎസ്എം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിടിച്ചെടുത്തത്. കെഎസ്യു- എംഎസ്എഫ് സംഖ്യത്തെ പരാജയപ്പെടുത്തിയാണ് എംഎസ്എമ്മില്‍ എസ്എഫ്ഐ വിജയക്കൊടിപ്പാറിച്ചത്.വ്യാജ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കി കായംകുളം എസ് എം കോളേജില്‍ ചെയര്‍മാന്‍ സ്ഥാനത്ത് മത്സരിച്ച കെഎസ്യു നേതാവ് ആദിത്യനെ പരാജയപ്പെടുത്തി വിദ്യാര്‍ഥികള്‍. എസ്എഫ്ഐയുടെ അഭിജിത്ത് എം സാബു ചെയര്‍മാന്‍ സ്ഥാനത്ത് 85 വോട്ടിന് വിജയിച്ചു. പരീക്ഷയില്‍ തോറ്റ വിവരം മറച്ചുവച്ചാണ് ആദിത്യന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. സൂക്ഷ്മ പരിശോധനയില്‍ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യാപക സംഘടനാ പ്രവര്‍ത്തകരായ അധ്യാപകന്റെയും വകുപ്പുമേധാവിയുടെയും ഒപ്പ് വാങ്ങി സാക്ഷ്യപത്രം കോടതിയില്‍ ഹാജരാക്കിയാണ് മത്സരിച്ചത്. ഇതിനെതിരെ കോളേജ് അന്വഷണം പ്രഖ്യാപിച്ചിട്ടുണ്ട്.കെഎസ്‌യുവിന് ജന്മം നല്‍കിയ ആലപ്പുഴ ജില്ലയില്‍ കലാലയങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ കോളേജുകളും എസ്എഫ്‌ഐ സ്വന്തമാക്കിയെന്ന്എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.The post കെഎസ്‌യുവിന് ജന്മം നല്‍കിയ ആലപ്പുഴയില്‍ മുഴുവന്‍ കോളേജുകളിലും എസ്എഫ്‌ഐ തേരോട്ടം appeared first on Kairali News | Kairali News Live.