കുട്ടികള്‍ തമ്മിലുള്ള വഴക്കിനെച്ചൊല്ലി പതിമൂന്നുകാരനെ ക്രൂരമായി തല്ലിച്ചതച്ച സഹപാഠിയുടെ പിതാവ് അറസ്റ്റില്‍. കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറിനെയാണ് കാടാമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം 23നാണ് പതിമൂന്നുകാരന്‍ മര്‍ദനത്തിനിരയായത്. സ്കൂളില്‍ വച്ച് സഹപാഠികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമായിരുന്നു കാരണം. സക്കീര്‍ കുട്ടിയെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റോട്ടിലൂടെ നടന്ന് പോകുമ്പോള്‍ ബൈക്കിലെത്തി മര്‍ദിക്കുകയായിരുന്നു. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കാലുപിടിച്ച് വലിച്ച് താഴെയിടുകയും ചെയ്തു. മര്‍ദനത്തില്‍ 13കാരന് ഗുരുതരമായി പരുക്കേറ്റു.Also read – മധ്യപ്രദേശില്‍ കൈക്കൂലി ആവശ്യപ്പെട്ട് വിദ്യാര്‍ഥിക്ക് പൊലീസുകാരുടെ മര്‍ദനം; മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ബന്ധുവിന് ദാരുണാന്ത്യംതുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസിലും ബാലാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും മര്‍ദനമേറ്റ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്. വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തുcontent summary: The father of a student has been arrested for brutally assaulting a 13-year-old boy following a dispute among children.The post കുട്ടികള് തമ്മിലുള്ള വഴക്കിനെച്ചൊല്ലി പതിമൂന്നുകാരനെ ക്രൂരമായി തല്ലിച്ചതച്ച സഹപാഠിയുടെ പിതാവ് അറസ്റ്റില് appeared first on Kairali News | Kairali News Live.