ആദ്യം എന്നോട് പറയണം, ഞാൻ മുതലാളിയോട് പറഞ്ഞോളാം…; അജ്ഞാത കോളുകളുടെ കാരണം ചോദിക്കുന്ന ഐഫോണിന്റെ പുതിയ ഫീച്ചർ ഇങ്ങനെ

Wait 5 sec.

എന്തെങ്കിലും അത്യാവശ്യകാര്യം ചെയ്യുന്നതിനിടെ പെട്ടെന്ന് ഒരു ഫോൺ കോൾ. നേരമില്ലാത്ത് നേരത്ത്, ഇത് ആരാട് വിളിക്കുന്നത് എന്ന് വിചാരിച്ച് ചെന്ന് നോക്കുമ്പോൾ കാണുന്നതോ സ്പാം കോൾ… ഈ അവസ്ഥ നിങ്ങൾക്കും ഉണ്ടായിട്ടില്ലേ ? ആ അവസ്ഥയിലുണ്ടാകുന്ന ദേഷ്യം പറഞ്ഞറിയിക്കാൻ കഴിയില്ല… എന്നാൽ അവിടെ ഇതാ ആപ്പിൾ സ്കോർ ചെയ്യുന്നു. സ്പാം കോളുകളില്‍ നിന്ന് യൂസറിന് സുരക്ഷയൊരുക്കാന്‍ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഐഫോണ്‍. പുതിയ ഫീച്ചർ പ്രകാരം യൂസറിന്റെ ഫോണില്‍ സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ അവ പരിശോധിച്ച ശേഷമാവും യൂസറിലേക്ക് കോൾ എത്തിക്കുക. ഇനി സ്പാമാണ് വരുന്ന കോളെന്ന് മനസിലാക്കിയാല്‍ ആ കോള്‍ വന്നത് പോലും നമ്മളെ ആള് അറിയിക്കില്ലെന്ന് ചുരുക്കം.ആപ്പിളിന്റെ വെബ്‌സൈറ്റ് പ്രകാരം, കോൾ സ്‌ക്രീനിംഗ് ടാബിലെ ഒരു ഓപ്ഷനായിരിക്കും പുതിയ ഫീച്ചർ. പ്രവർത്തനക്ഷമമാക്കിയാൽ, നിങ്ങളുടെ ഐഫോൺ അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ എടുക്കുകയും നിങ്ങളെ അറിയിക്കാതെ തന്നെ നിങ്ങളെ വിളിക്കാനുള്ള കാരണം സ്വയമേവ ചോദിക്കുകയും ചെയ്യും. വിളിക്കുന്നയാൾ അവരുടെ പേരും കാരണവും നൽകിക്കഴിഞ്ഞാൽ, നിങ്ങളുടെ ഐഫോൺ റിംഗ് ചെയ്യുകയും വിവരങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. ഇനി, കോൾ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.ALSO READ: ഭാര്യയുമൊത്ത് മലകയറുന്നതിനിടെ എത്തിയ സന്ദേശം കണ്ട് ഞെട്ടി; ലോകത്തെ ഏറ്റവും ‘വിലയേറിയ’ പുരസ്കാരം ലഭിച്ചതിന്‍റെ അനുഭവം പങ്കുവച്ച് ഡോ. ഫ്രെഡ് റാംസ്‌ഡെൽമുൻകാലങ്ങളിൽ, എല്ലാ സ്പാം കോളുകളും വോയ്‌സ്‌മെയിലിലേക്ക് അയയ്ക്കുന്നതിൽ സൈലൻസ് കോൾ സവിശേഷത മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നിരുന്നാലും, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ആളുകളിൽ നിന്നുള്ള പ്രധാനപ്പെട്ട കോളുകൾ പോലും സൈലന്റ് ചെയ്യപ്പെടുമായിരുന്നു. വിളിക്കാനുള്ള കാരണം ചോദിച്ചാൽ, പ്രധാനപ്പെട്ട ഒന്നും നിങ്ങൾക്ക് നഷ്ടമാകില്ല.എന്നാൽ ഇതൊരു നിർബന്ധിത ഫീച്ചർ അല്ല. ആവശ്യമുണ്ടെങ്കില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്ഷന്‍ മാത്രമാണ് ഇത്. അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള അനാവശ്യ കോളുകള്‍ ഒഴിവാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.എങ്ങനെ ആക്ടീവ് ആക്കാം ?കോള്‍ സ്‌ക്രീനിംഗ് ഓപ്ഷന്‍ ആക്ടിവേറ്റ് ആക്കാനായി ആദ്യം നിങ്ങള്‍ ഫോണിലെ സെറ്റിംഗ് ആപ്പിലേക്ക് പോവുക. ഇതിലെ ഫോണ്‍ ആപ്പിൽ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് സ്‌ക്രീന്‍ അണ്‍നോണ്‍ കോളേഴ്‌സ് എന്ന സെക്ഷന്‍ കാണാന്‍ സാധിക്കും. ഇവിടെ ആസ്‌ക് റീസണ്‍ ഫോര്‍ കോളിംഗ് ഫീച്ചര്‍ കാണാന്‍ സാധിക്കും. ഇത് സെലക്ട് ചെയ്താല്‍ ഫീച്ചര്‍ ലഭ്യമാകും. ios26 ല്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണിലും ഈ ഫീച്ചര്‍ ലഭ്യമാണ്.The post ആദ്യം എന്നോട് പറയണം, ഞാൻ മുതലാളിയോട് പറഞ്ഞോളാം…; അജ്ഞാത കോളുകളുടെ കാരണം ചോദിക്കുന്ന ഐഫോണിന്റെ പുതിയ ഫീച്ചർ ഇങ്ങനെ appeared first on Kairali News | Kairali News Live.