ചേന കൊണ്ടൊരു വെറൈറ്റി ചോക്ലേറ്റ് ബ്രൗണി; റെസിപ്പി ഇതാ

Wait 5 sec.

ചോക്ലേറ്റ് ബ്രൗണിയുടെ ഫാൻസ്‌ ആണ് നമ്മുടെ കുട്ടികൾ. കടകളിലെ ചില്ലുകൂട്ടിലിരിക്കുന്നത് കാണുമ്പോൾ വാങ്ങി കഴിക്കാൻ തോന്നാത്തവരായി ആരും ഉണ്ടാവില്ല. അതിലും പലരും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. എന്നാൽ ചേന കൊണ്ടൊരു വെറൈറ്റി ചോക്ലേറ്റ് ബ്രൗണിയെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? എന്നാൽ അങ്ങനെയും ഒന്നുണ്ടാകാം. ഇതാ റെസിപ്പി.അവശ്യ ചേരുവകൾചേന തൊലി കളഞ്ഞു കഴുകി മുറിച്ചത് -2 കപ്പ്‌മുട്ട -2ശർക്കര പൊടി അല്ലെങ്കിൽ ബ്രൗൺ ഷുഗർ -1 കപ്പ്‌വാനില എസെൻസ് -1ടീസ്പൂൺകോകോ പൌഡർ -2 ടേബിൾസ്പൂൺആൽമണ്ട് ഫ്ലോർ -2 കപ്പ്‌പ്ലെയിൻ ചോക്ലേറ്റ് -1 കപ്പ്‌ബട്ടർ – 1000ഗ്രാംകാഷ്യൂ നട്ട് -4 ടേബിൾസ്പൂൺALSO READ: നല്ല മണി മണിപോലെ കിടക്കും ! രാവിലെ ഒരു കിടിലന്‍ ബ്രേക്ക്ഫാസ്റ്റ് ആയാലോ ?തയ്യാറാക്കുന്ന വിധംചേന വൃത്തിയാക്കിയ ശേഷം വേവിച്ചു മിക്സിയിൽ അരച്ച് വയ്ക്കുക. വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. ശേഷം ഒരു ബൗളിൽ മുട്ട, ബ്രൗൺ ഷുഗർ, എസ്സെൻസ് ചേർത്ത് നന്നായി ബീറ്റ് ചെയുക. ഇതിൽ നേരത്തെ വേവിച്ച് അരച്ച ചേന ചേർക്കുക. അതിൽ കോകോ പൗഡറും, ആൽമണ്ട് ഫ്ളോറും ചേർക്കുക. പ്ലെയിൻ ചോക്ലേറ്റും ബട്ടറും കൂടെ മെൽറ്റ് ചെയ്തു ഇതിലേക്കു ചേർത്തിളക്കുക. ഈ മിശ്രിതം കേക്ക് പാനിൽ ബേക്കിങ് പേപ്പറിട്ടു അതിലേക്കു ഒഴിക്കുക. കാഷ്യൂ ഒന്നു ക്രഷ് ചെയ്തു മേലെ ഇട്ടു കൊടുക്കാം. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 180c ക്‌ 25-30മിനിറ്റ് ബേക് ചെയ്തു എടുക്കുക.The post ചേന കൊണ്ടൊരു വെറൈറ്റി ചോക്ലേറ്റ് ബ്രൗണി; റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.