ബെംഗളുരു| കര്‍ണാടകയിലെ കൊടകിനടുത്ത് കെഡിക്കേരിയില്‍ സ്‌കൂളിന് തീപിടിച്ച് അപകടം. അപകടത്തില്‍ എട്ടുവയസുകാരന്‍ മരിച്ചു. പുഷ്പക് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട 29 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കെഡിക്കേരി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് അപകടമുണ്ടായത്.ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച വിദ്യാര്‍ത്ഥിയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.