അപകടങ്ങൾ ഒഴിവാക്കാൻ താമസ സ്ഥലത്ത് ഈ നാല് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക; സൗദി സിവിൽ ഡിഫൻസ്

Wait 5 sec.

ആളപായങ്ങളും സ്വത്ത് നാശവും കുറയ്ക്കുന്നതിന് വീടുകളിൽ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കേണ്ടതിൻ്റെ പ്രാധാന്യം വ്യക്തമാക്കി സൗദി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ്.പുക കണ്ടുപിടിക്കുന്ന ഉപകരണം (Smoke Detector), ഗ്യാസ് ചോർച്ച കണ്ടുപിടിക്കുന്ന ഉപകരണം (Gas Leak Detector), അഗ്നിശമന ഉപകരണം (Fire Extinguisher ), ഫയർ ബ്ലാങ്കറ്റ് (അഗ്നിശമന പുതപ്പ്) എന്നിവയുടെ സാന്നിധ്യം തീപിടിത്തം പടരുന്നത് തടയുന്നതിനുള്ള നിർണ്ണായക സമയം നൽകുമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.ഈ ഉപകരണങ്ങൾ മനുഷ്യൻ്റെ സുരക്ഷയ്ക്കും സ്വത്ത് സംരക്ഷിക്കുന്നതിനും കാര്യമായി സംഭാവന ചെയ്യുന്നു. അപകടങ്ങൾ നേരിടുന്നതിന് ഇവ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രഖ്യാപിക്കുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.അടിയന്തിര സാഹചര്യങ്ങളിൽ സഹായം തേടുന്നതിനായി, മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യഎന്നീ പ്രദേശങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തിൻ്റെ മറ്റ് പ്രദേശങ്ങളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് എന്നും അധികൃതർ കൂട്ടിച്ചേർത്തു.The post അപകടങ്ങൾ ഒഴിവാക്കാൻ താമസ സ്ഥലത്ത് ഈ നാല് ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക; സൗദി സിവിൽ ഡിഫൻസ് appeared first on Arabian Malayali.