ആന്ധ്രാപ്രദേശ് ഡോ. ബി ആർ അംബേദ്കർ കോനസീമ ജില്ലയിലെ റേയവരത്ത് പ്രവർത്തിച്ചിരുന്ന ഗണപത്രി ഗ്രാൻഡ് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മരണം എട്ടായി. ഗുരുതരമായി പരിക്കേറ്റിരുന്ന ഒരു സ്ത്രീ കൂടി ഇന്ന് മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സ്ഫോടക വസ്തു യന്ത്രം ഉപയോഗിച്ച് പടക്കങ്ങൾക്കുള്ളിൽ നിറയ്ക്കുന്നതിനിടെ വലിയ സ്ഫോടനം ഉണ്ടാകുകയായിരുന്നു. ആറു തൊഴിലാളികൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചികിത്സയില്‍ ക‍ഴിയവേ പൊട്നൂരി വെങ്കടരാമണ (56) രാത്രി തന്നെ മരിക്കുകയായിരുന്നു. മറ്റൊരാൾ ഇന്ന് ചികിത്സയ്ക്കിടെ മരിച്ചു.ALSO READ: ഇന്ത്യൻ ആർമിയിൽ ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സ് പഠിക്കണോ ? പരിശീലന സമയത്ത് തന്നെ 56,400 രൂപ സ്റ്റൈപ്പൻഡ്, അപേക്ഷകൾ ക്ഷണിച്ചുവെലുഗുബന്തല സത്യബാബു (65), ചിറ്റുരി ശ്യാമള (38), കുടിപുടി ജ്യോതി (38), പെങ്കെ ശേഷരത്നം, ഒഡീഷ സ്വദേശി കെ സദാനന്ദ (48), പാകാ അരുണ (സോമേശ്വരം) എന്നിവരാണ് സംഭവസ്ഥത്തുവെച്ച് മരിച്ചവര്‍. സ്ഫോടനത്തിന് പിന്നാലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പടക്കത്തില്‍ സ്ഫോടകവസ്തു നിറക്കുന്നതിനിടെ അപകടമുണ്ടാകുകയായിരുന്നു. ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടാവാമെന്നതും ഒരു സാധ്യതയായി ഉദ്യോഗസ്ഥർ കാണുന്നു.ഫാക്ടറി മാനേജ്മെൻ്റ് അഗ്നിശമന മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് അവകാശപ്പെട്ടെങ്കിലും, അധിക ഉൽപ്പാദനം നടത്തിയതിനും പരിചയക്കുറവുള്ള തൊഴിലാളികളെ ജോലിയില്‍ നിയമിച്ചെന്നുമുള്ള കാര്യം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്നതിന് പിന്നാലെ അഗ്നിശമനസേന സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. The post ആന്ധ്രാപ്രദേശില് പടക്കനിര്മാണ ശാലയില് സ്ഫോടനം: മരണം എട്ടായി appeared first on Kairali News | Kairali News Live.