മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യമിട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കോടതിയിൽ തകർന്നടിയുന്നതാണ് കേരളം കുറേ നാളുകളായി കാണുന്നത്. അതിൽ ഒടുവിലത്തേതാണ് സി എം ആർ എൽ കേസിൽ മാത്യു കുഴൽനാടൻ എം എൽ എ യുടെ ഹർജി സുപ്രീം കോടതി തള്ളിയത്. കോടതിയെ രാഷ്ട്രീയ പോരാട്ടത്തിന് വലിച്ചിഴക്കരുതെന്ന കടുത്ത വിമർശനവും സുപ്രീം കോടതിയിൽ നിന്നും കുഴൽനാടന്കേൾക്കേണ്ടി വന്നു.കോടതികളിൽ നിന്നും പ്രതിപക്ഷത്തിന് വിമർശനം എന്ന വാർത്ത വി ഡി സതീശനെയും മാത്യു കുഴൽനാടനെയും സംബന്ധിച്ച് പുതിയതല്ല. ഏറ്റവും ഒടുവിലത്തേതാണ് സി എം ആർ എൽ കേസിൽ സുപ്രീം കോടതിയിൽ നിന്നും മാത്യൂ കുഴൽനാടൻ കേട്ടത്. ആദ്യം തിരുവനന്തപുരം, മുവാറ്റുപുഴ വിജിലൻസ് കോടതികളും പിന്നീട് ഹൈക്കോടതി ഡിവിഷൻ ബഞ്ചും തള്ളിയ ആവശ്യവുമായി സുപ്രീം കോടതിയിലെത്തി തിരിച്ചടി ചോദിച്ചു വാങ്ങുകയായിരുന്നു കുഴൽ നാടൻ. കോടതിയെ രാഷട്രീയ പോരാട്ടത്തിനുള്ള വേദിയാക്കരുതെന്ന് സുപ്രീം കോടതി കുഴൽനാടന് ശക്തമായ താക്കീതും നൽകി.Also Read: മലബാറിലെ നികുതി കെട്ടാത്ത ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി: മന്ത്രി കെ രാജന്‍മുഖ്യമന്ത്രി ക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി തള്ളിക്കൊണ്ട് 2024 മെയ് 26ന് തിരുവനന്തപുരം വിജിലൻസ് കോടതി നടത്തിയ പരാമർശം ഇങ്ങനെയാണ്. ‘ആരോപണം സാധൂകരിക്കുന്ന ഒരു കഷ്ണം കടലാസ് പോലുമില്ല’. അക്കാര്യം തന്നെ ഹൈക്കോടതിയും വിധിന്യായത്തിൽ ആവർത്തിച്ചു. കുഴൽ നാടൻ സമർപ്പിച്ച 28 രേഖകൾ മുഴുവൻ പരിശോധിച്ചിട്ടും ആരോപണം സാധൂകരിക്കുന്ന ഒരു കഷ്ണം കടലാസ് പോലുമില്ലെന്നുമാണ് കോടതി പറഞ്ഞത്. കുഴൽ നാടൻ്റെ കൈവശം തെളിവുകളില്ല ആരോപണങ്ങൾ മാത്രമേയുള്ളൂവെന്നും കോടതി അന്ന് വിമർശിച്ചു.സി എം ആർ എൽ കേസ് മാത്രമല്ല സമീപകാലത്ത് മാത്യു കുഴൽ നാടൻ നടത്തിയ പല നിയമ പോരാട്ടങ്ങളുടെയും അന്തിമഫലം ഇതു തന്നെയാണ്. അതിലൊന്നാണ് തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കത്തിനെതിരെ നടത്തിയ നീക്കങ്ങൾ. പ്രളയത്തിൽ നിന്നും കുട്ടനാടിനെ രക്ഷിക്കാൻ സർക്കാർ സ്വീകരിച്ച നടപടിയെ ആരോപണങ്ങളുടെ പുകമറയിൽ നിർത്തി എതിർക്കുകയായിരുന്നു കുഴൽനാടനും കൂട്ടരും. ആ കേസിനും വിജിലൻസ് കോടതിയിൽ നിന്നും ,ഹൈക്കോടതിയിൽ നിന്നും ലഭിച്ചു കനത്ത പ്രഹരം.കൂടാതെ സ്പ്രിംഗ്ളർ, എ ഐ ക്യാമറ, കെ ഫോൺ തുടങ്ങി പ്രതിപക്ഷം സർക്കാരിനെതിരെ നടത്തിയ പല നിയമ പോരാട്ടങ്ങളുടെയും മുന്നണി പോരാളിയായിരുന്നു, അഭിഭാഷകൻ കൂടിയായ മാത്യു കുഴൽനാടൻ. ഇതിലൊന്നിലാണ് പ്രതിപക്ഷ നേതാവിന് പബ്ലിക്ക് ഇൻ്ററസ്റ്റല്ല പബ്ലിസിറ്റി ഇൻ്ററസ്റ്റണെന്ന് ഹൈക്കോടതി വിമർശിച്ചത്. മാത്യൂ കുഴൽനാടനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് സിപിഐ എം നേതാക്കൾ പല തവണ ആവശ്യപ്പെടുന്നതും കണ്ടു. രാഷ്ട്രീയ ആരോപണങ്ങൾ തിരിഞ്ഞു കൊത്തുന്ന, നിയമ പോരാട്ടത്തിൽ നിരന്തരം തോൽക്കുന്ന വ്യവഹാരി എന്ന വിമർശനമാണ് ഇപ്പോൾ കുഴൽനാടന് കേൾക്കേണ്ടി വരുന്നത്.The post ആരോപണങ്ങളുമായി കോടതി കയറുക, കോടതിയില് നിന്ന് വിമര്ശനം കേള്ക്കുക: ശല്യക്കാരനായ വ്യവഹാരി appeared first on Kairali News | Kairali News Live.