‘ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം ?’സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ചോദ്യമാണിത്. നിമിഷങ്ങൾക്കകം എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം.സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം ആണ് സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിദ്യാർത്ഥികൾ എന്താണ് ചാറ്റ്ജിപിടിയിൽ അന്വേഷിക്കുന്നതെന്ന് കണ്ടെത്തുന്നതിനായാണ് ഗാഗിൾ എന്ന സംവിധാനം സ്കൂളുകളിൽ ഉപയോഗിക്കുന്നത്. ശേഷം ഇത് അധികാരികളെ തത്സമയം വിവരം അറിയിക്കുകയും ചെയ്യുന്നു.ALSO READ: ‘ജോലിക്കായി ഇനി ബിരുദങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടാകില്ല’: ലിങ്ക്ഡ്ഇൻ സിഇഒ റയാൻ റോസ്‌ലാൻസ്‌കിമുന്നറിയിപ്പ് ലഭിച്ചതും ഓടിയെത്തിയ ഉദ്യോഗസ്ഥർ വിദ്യാർത്ഥിയെ ചോദ്യം ചെയ്തു. എന്നാൽ തമാശക്കായി താൻ ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ നൽകിയ മൊഴി. സ്കൂൾ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സംഭവത്തെ വെറുതെവിടാൻ ഉദ്ദേശിച്ചില്ല. വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയെ വിലങ്ങണിയിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.അമേരിക്കയിൽ സ്കൂൾ വെടിവയ്പ്പുകൾ കണക്കിലെടുത്താണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. 2018-ൽ ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിൽ നടന്ന വെടിവയ്പ്പിൽ 17 പേരാണ് മരിച്ചത്.The post ‘ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം ?’; ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്റെ ഞെട്ടിക്കുന്ന ചോദ്യം, പിന്നാലെ അറസ്റ്റ് appeared first on Kairali News | Kairali News Live.