ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജിലെ കുടിവെള്ള ടാങ്കിൽ പത്ത് ദിവസത്തോളം പഴക്കമുള്ള അഴുകിയ മൃതദേഹം കണ്ടെത്തി. ഈ ദിവസമത്രയും വിദ്യാര്‍ഥികളും ജീവനക്കാരും കുടിക്കാനും മറ്റുള്ള ആവശ്യങ്ങൾക്കും ഈ വെള്ളമാണ് ഉപയോഗിച്ചത്. ദിയോറിയയിലെ മഹാമൃഷി ദേവരഹ ബാബ മെഡി. കോളേജിലാണ് സംഭവം. സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.വെള്ളത്തില്‍ നിന്ന് ദുര്‍ഗന്ധം പരന്നതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. അഞ്ചാം നിലയിലായിരുന്നു ടാങ്ക്. ശുചീകരണ ജീവനക്കാർ മൃതദേഹം കണ്ടെത്തുകയായിരുന്നു.Read Also: ബസ്സിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 18 പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ഹിമാചല്‍ പ്രദേശില്‍മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയിരുന്നു. രാത്രി വൈകിയാണ് മൃതദേഹം പൊലീസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ഈ ദിവസങ്ങളില്‍ ഒ പി, വാര്‍ഡ് കെട്ടിടങ്ങളിലേക്ക് വെള്ളം വിതരണം ചെയ്തിട്ടുണ്ട്. ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിൻ്റെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് കുമാര്‍ ബണ്‍വാളിനെ ചുമതലകളില്‍ നിന്ന് താത്കാലികമായി ഒഴിവാക്കി. എറ്റാ മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. രജനിയാണ് ആക്ടിങ് പ്രിന്‍സിപ്പൽ.The post യു പിയിലെ മെഡി. കോളേജിന്റെ കുടിവെള്ള ടാങ്കില് അഴുകിയ മൃതദേഹം; വിദ്യാര്ഥികള് പത്ത് ദിവസം കുടിച്ചത് ഈ വെള്ളം appeared first on Kairali News | Kairali News Live.