രാജ്യത്ത് സ്ത്രീകള്‍ക്ക് ധൈര്യമായി യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ കേരളമില്ലെന്ന വാര്‍ത്തയുമായി മനോരമ, സര്‍വേ നടത്തിയ നഗരങ്ങളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ലെന്ന വസ്തുത തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

Wait 5 sec.

സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ എല്ലാവരും ചര്‍ച്ച ചെയ്ത ഒന്നാണ് കഴിഞ്ഞ ദിവസം മനോരമ നല്‍കിയ ഒരു വാര്‍ത്ത. ‘ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ധൈര്യമായി യാത്ര ചെയ്യാവുന്ന നഗരങ്ങള്‍; പട്ടികയില്‍ കേരളം ഇല്ലേയില്ല’ എന്ന തലക്കെട്ടോടെ നല്‍കിയ വാര്‍ത്ത പലരിലും സംശയങ്ങളുയര്‍ത്തി എന്നത് വാസ്തവമാണ്.എന്തുകൊണ്ട് കേരളം ആ പട്ടികയില്‍ ഉള്‍പ്പെട്ടില്ല എന്നതായിരുന്നു ആ വാര്‍ത്തയ്ക്ക് പിന്നാലെ ഉയര്‍ന്നിരുന്ന ചോദ്യം. പട്ടികയില്‍ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കും കേരളം ഉള്‍പ്പെടാഞ്ഞത് എന്നതിന് കൃത്യമായ ഉത്തരം നല്‍കുകയാണ് സിപിഐഎം നേതാവായ കെ. ജയദേവന്‍.കാര്യം സിംപിളാണ്, NARI (National Anual report and index on women Safety) നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയിലെ 31 നഗരങ്ങളിലാണ് അവര്‍ പഠനം നടത്തിയത്. ആ 31ല്‍ കേരളം( ഇവിടുത്തെ ഏതെങ്കിലുമൊരു നഗരം) ഇല്ലേയില്ല. പിന്നെയെങ്ങനെ റിപ്പോര്‍ട്ടില്‍ കേരളം ഇടം പിടിക്കും എന്നാണ് കെ. ജയദേവന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്.Also Read : മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: ‘കേന്ദ്ര നിലപാട് കോടതിയെ അസ്വസ്ഥതപ്പെടുത്തുന്നു, കേരളത്തെ സഹായിക്കാൻ താത്പര്യമില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണം’; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതിഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : ഇന്നലെ മനോരമ സ്തോഭജനകമായ ഒരു വാർത്ത പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റിയ നാടേ അല്ല കേരളം ! വാർത്ത കണ്ടപ്പോൾ നമ്മളെല്ലാം ഒന്നു ഞെട്ടി. ഏ… ഇത്ര മോശമോ നമ്മുടെ നാട്. എന്നാൽ കേരളാ ഹേറ്റേഴ്സിന് സന്തോഷമായി. മഞ്ഞപ്പത്രം നൽകിയ കൽക്കണ്ടത്തുണ്ട് അവർ ആവും വിധം വാരിവിതറി. അത് കൊത്തിത്തിന്ന് കേരള വിരുദ്ധർ അർമാദിച്ചു.ഇനി എന്താണ് വാർത്തയിലെ വസ്തുത?മനോരമ വാർത്തക്കാധാരം ഒരു പഠന റിപ്പോർട്ടാണ്. NARI (National Anual report and index on women Safety) നടത്തിയ ഒരു പഠനത്തിൻ്റെ റിപ്പോർട്ട്. ഇന്ത്യയിലെ 31 നഗരങ്ങളിലാണ് അവർ പഠനം നടത്തിയത്. ആ 31 ൽ കേരളം( ഇവിടുത്തെ ഏതെങ്കിലുമൊരു നഗരം) ഇല്ലേയില്ല. പിന്നെയെങ്ങനെ റിപ്പോർട്ടിൽ കേരളം ഇടം പിടിക്കും.സഞ്ചാരികൾക്ക് അത്രമേൽ പ്രിയപ്പെട്ട നമ്മുടെ ‘ദൈവത്തിൻ്റ സ്വന്തം നാട്’ എന്തുകൊണ്ടാണ്, പഠനം നടത്തിയ ആ 31 നഗരങ്ങളിൽ ഇടം പിടിച്ചില്ല എന്നല്ലേ മനോരമ ചോദിക്കേണ്ടിയിരുന്നത്? അതെ.പക്ഷേ, അവരത് ചോദിച്ചോ? ഇല്ല.ഇനിയെങ്ങാനും ചോദിക്കുമോ? ഇല്ല.എന്തുകൊണ്ട്?അതിൻ്റെ പേര് മനോരമ എന്നതായതുകൊണ്ട്.ഇജ്ജാതി കേരളവിരുദ്ധരെക്കൂടി മറികടന്നു വേണം നമ്മുടെ നാടിന് മുന്നോട്ടു പോകാൻ. മലയാളികൾ മനസ്സിലാക്കിയാൽ നന്ന്.കെ. ജയദേവൻ7.10.25The post രാജ്യത്ത് സ്ത്രീകള്‍ക്ക് ധൈര്യമായി യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ കേരളമില്ലെന്ന വാര്‍ത്തയുമായി മനോരമ, സര്‍വേ നടത്തിയ നഗരങ്ങളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ലെന്ന വസ്തുത തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.