കോഴിക്കോട് | താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കും.ജില്ലയിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കും.താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗമുള്‍പ്പെടെ എല്ലാ സേവനങ്ങളും നിര്‍ത്തിവച്ചു.