ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലെ ഒരു പവർ പ്ലാന്റിൽ സർവീസ് ലിഫ്റ്റ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ ആറ് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി വൈകി ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് ലിഫ്റ്റിനുള്ളിൽ പത്ത് തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. ജോലി പൂർത്തിയാക്കി ഗ്രൗണ്ട് ഫ്ലോറിലേക്ക് പോകുമ്പോഴാണ് ലിഫ്റ്റ് പൊട്ടി താ‍ഴേക്ക് പതിച്ചത്. ALSO READ; ബസ്സിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 18 പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ഹിമാചല്‍ പ്രദേശില്‍ഉടൻ തന്നെ തൊഴിലാളികളെ റായ്ഗഡിലെ ജിൻഡാൽ ഫോർട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും നാല് പേരെ രക്ഷിക്കാനായില്ല. ഏകദേശം 2,000 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുണ്ടായിരുന്ന ലിഫ്റ്റിൽ സെപ്റ്റംബർ അവസാനം അറ്റകുറ്റപ്പണികൾ നടന്നിരുന്നു. അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.News Summary: Four workers were killed and six others injured after a service lift collapsed at a power plant in Chhattisgarh’s Shakti district. The accident occurred at RKM Powergen Private Limited late Tuesday night.The post ഛത്തിസ്ഗഢിലെ പവർ പ്ലാന്റിൽ ലിഫ്റ്റ് തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം; ആറുപേർക്ക് ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.