കരൂര്‍ ദുരന്തം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് തമി‍ഴക വെട്രി ക‍ഴകം

Wait 5 sec.

കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് തമി‍ഴക വെട്രി ക‍ഴകം. മദ്രാസ് ഹൈക്കോടതി നിയമിച്ച പ്രത്യേക സംഘത്തിൻ്റെ അന്വേഷണം വേണ്ടെന്നും സുപ്രീംകോടതി മുന്‍ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീം കോടതി മുൻ ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഒക്ടോബർ മൂന്നിലെ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് അഭിഭാഷകരായ ദീക്ഷിത ഗോഹിൽ, പ്രഞ്ജൽ അഗർവാൾ, യാഷ് എസ് വിജയ് എന്നിവർ മുഖേന സമർപ്പിച്ച ഹർജിയില്‍ പറയുന്നത്.അതേസമയം, കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഉമ ആനന്ദന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളിയതിന്  പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ALSO READ: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു: ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ്ഉമ ആനന്ദന്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതായിരിക്കും. കരൂരില്‍ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത് .ഇതിന് പിന്നാലെയായരുന്നു മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.The post കരൂര്‍ ദുരന്തം: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് തമി‍ഴക വെട്രി ക‍ഴകം appeared first on Kairali News | Kairali News Live.