'പുഴു' പോലെയല്ലെങ്കിലും വ്യക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമ തന്നെയായിരിക്കും പാതിരാത്രി എന്ന് നടി നവ്യ നായർ. പാതിരാത്രിയിലും വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് മനുഷ്യരുടെ വൈകാരികതയുടെ രാഷ്ട്രീയമാണ് എന്ന് നവ്യ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.'പുഴു എന്ന സിനിമ വലിയൊരു രാഷ്ട്രീയം സംസാരിക്കുന്നുണ്ട്. അതുപോലെ പാതിരാത്രിയിലും വ്യക്തമായ രാഷ്ട്രീയമുണ്ട്, ഹ്യൂമൻ ഇമോഷൻസിന്റെ രാഷ്ട്രീയം. അതും ഒരു രാഷ്ട്രീയം തന്നെയാണ്. ശരിടെയും തെറ്റുകളുടെയും പക്ഷമുണ്ടല്ലോ. ഈ സിനിമ കാണുമ്പോൾ സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാ പ്രേക്ഷകരുടെയും മനസ്സിൽ തട്ടുന്ന ചില ഡയലോഗുകൾ ഉണ്ടാകും,' എന്ന് നവ്യ നായർ പറഞ്ഞു.അതേസമയം പാതിരാത്രി ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. 'പുഴു'വിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയിൽ നവ്യ നായർ, സൗബിൻ ഷാഹിർ, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് പാതിരാത്രി.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സംഗീതസംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയുമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം:ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.