ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ ട്വിസ്റ്റുകൾ. മാനേജറും സംഘാടകനും സഹഗായകനും അടക്കം പിടിയിലായതിന് പിന്നാലെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റുചെയ്തു. അസം പോലീസ് സർവീസ് (എപിഎസ്) ഉദ്യോഗസ്ഥനുമായ ഡിഎസ്പി സന്ദീപൻ ഗാർഗിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഗായകൻ മുങ്ങി മരിക്കുന്ന ഘട്ടത്തിൽ സിംഗപ്പൂരിൽ അദ്ദേഹത്തിനോടൊപ്പം യാച്ചിൽ ഉണ്ടായിരുന്നയാളാണ് സന്ദീപൻ ഗാർഗ്.ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഇയാളെ നിരവധി തവണ ഒറ്റക്കും പിടിയിലായ മറ്റുള്ളവരോടൊപ്പവും ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എസ്ഐടി സംഘം 14 ദിവസത്തെ റിമാൻഡ് ആവശ്യപ്പെട്ടെങ്കിലും കോടതി ഏഴ് ദിവസം മാത്രമാണ് അനുവദിച്ചത്.ALSO READ; ഛത്തിസ്ഗഢിലെ പവർ പ്ലാന്റിൽ ലിഫ്റ്റ് തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം; ആറുപേർക്ക് ഗുരുതര പരുക്ക്അസമീസ് ജനതയ്ക്ക് ഇതിഹാസ തുല്യനായ സുബീൻ ഗാർഗ് സെപ്റ്റംബർ 19 ന് സിംഗപ്പൂരിൽ വച്ചാണ് ഡൈവിങ്ങിനിടെ മരിച്ചത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ അദ്ദേഹം രാജ്യം സന്ദർശിക്കുന്നതിനിടെ ഒരു യാച്ച് (ബോട്ട്) പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഈ യാച്ചിൽ നിന്നുമാണ് കടലിൽ അദ്ദേഹം നീന്താൻ ഇറങ്ങിയത്. മരണത്തിൽ ഭാര്യ ദുരൂഹത ആരോപിക്കുകയും, അസമീസ് ജനത അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതോടെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കുറ്റം മറച്ചുവെക്കാനാണ് പ്രതികൾ പ്രത്യേകമായി ഒരു വിദേശ സ്ഥലം തെരഞ്ഞെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. സിംഗപ്പൂർ പൊലീസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ചോദ്യം ചെയ്ത ഗാർഗിന്‍റെ ഭാര്യ ഗരിമ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു.The post സുബീൻ ഗാർഗിന്റെ മരണം: വീണ്ടും അറസ്റ്റ്; ഇത്തവണ പിടിയിലായത് ബന്ധുവായ പൊലീസുകാരൻ appeared first on Kairali News | Kairali News Live.