അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിച്ച് ടി20 ലീഗില്‍ കളിക്കാൻ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനും സ്റ്റാര്‍ ബാറ്റ്സ്മാന്‍ ട്രാവിസ് ഹെഡിനും കോടികൾ ഓഫർ ചെയ്ത് ഐ പി എല്‍ ടീം. 10 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളർ (ഏകദേശം 58.2 കോടി രൂപ) ആണ് ഓഫർ തുക. എന്നാൽ, ഇരുവരും ഈ ഓഫര്‍ നിരസിച്ചു. കമ്മിന്‍സും ഹെഡും നിലവിൽ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി യഥാക്രമം 18 കോടി രൂപയുടെയും 14 കോടി രൂപയുടെയും കരാറുകളിലാണ്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിൻ്റെ വാര്‍ഷിക കരാറുകളില്‍ നിന്ന് 1.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളർ (ഏകദേശം 8.74 കോടി രൂപ) സമ്പാദിക്കുന്നുണ്ട്. കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സി സ്റ്റൈപ്പന്‍ഡ് കൂടി കണക്കിലെടുത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് വരുമാനം ഏകദേശം മൂന്ന് മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (17.48 കോടി രൂപ) വരും.Read Also: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് ? വിസയ്ക്ക് അപേക്ഷ നൽകിയതായി റിപ്പോർട്ട്ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് (ബി ബി എല്‍) സ്വകാര്യവത്കരിക്കുന്നതിനെ കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയും മറ്റ് പങ്കാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.The post ഓസീസിനായുള്ള ക്രിക്കറ്റ് കളി ഉപേക്ഷിച്ചാല് കോടികള്; ഐ പി എല് ടീമിന്റെ മെഗാ ഓഫര് നിരസിച്ച് കമ്മിന്സും ഹെഡും appeared first on Kairali News | Kairali News Live.