ഇറ്റലി- ഇസ്രയേല്‍ മത്സരത്തില്‍ ഫാന്‍സിനേക്കാള്‍ കൂടുതല്‍ എത്തുക പ്രതിഷേധക്കാര്‍

Wait 5 sec.

അടുത്തയാഴ്ച ഇറ്റലിയില്‍ നടക്കുന്ന ഇസ്രയേലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫാൻസിനേക്കാൾ കൂടുതൽ എത്തുക പ്രതിഷേധക്കാർ. ഉഡിനിലാണ് മത്സരം. സ്റ്റേഡിയത്തിന് പുറത്ത് വൻതോതിൽ പ്രതിഷേധമുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.ഗാസയിലെ ഇസ്രയേൽ വംശഹത്യ തുടരുന്നതിനാൽ മത്സരം നടത്തരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പ്രതിഷേധക്കാര്‍ ഫ്ലോറന്‍സിലെ ഇറ്റലിയുടെ പരിശീലന കേന്ദ്രത്തിലേക്ക് പ്രതിഷേധം നടത്തിയിരുന്നു. ദശലക്ഷക്കണക്കിന് പേർ തെരുവിലിറങ്ങിയ ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നു ഈ പ്രതിഷേധവും.Read Also: ഓസീസിനായുള്ള ക്രിക്കറ്റ് കളി ഉപേക്ഷിച്ചാല്‍ കോടികള്‍; ഐ പി എല്‍ ടീമിന്റെ മെഗാ ഓഫര്‍ നിരസിച്ച് കമ്മിന്‍സും ഹെഡുംമത്സരം ശാന്തമായ അന്തരീക്ഷത്തിലായിരിക്കില്ലെന്ന് ഇറ്റാലിയൻ പരിശീലകന്‍ ജെന്നാരോ ഗട്ടുസോ പറഞ്ഞു. സ്റ്റേഡിയത്തിനുള്ളില്‍ 5,000- 6,000 പേരാണെങ്കിൽ സ്റ്റേഡിയത്തിന് പുറത്ത് 10,000 പേര് കാണുമെന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. അടുത്ത ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിന് 4,000 ടിക്കറ്റുകള്‍ മാത്രമേ വിറ്റുപോയിട്ടുള്ളൂ. ഗാസ വംശഹത്യയുടെ പേരില്‍ ഇസ്രയേലിനെ സസ്പെന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് യുവേഫ ആലോചിച്ചിരുന്നു.തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിന് യോഗ്യത നേടുന്നതില്‍ പരാജയപ്പെടാതിരിക്കാന്‍ ഇറ്റലിക്ക് ഈ മത്സരം അനിവാര്യമാണ്. അതിനാൽ, ഇറ്റലിയുടെ ഭാഗത്തുനിന്ന് ബഹിഷ്കരിക്കൽ ഉണ്ടാകില്ല. The post ഇറ്റലി- ഇസ്രയേല്‍ മത്സരത്തില്‍ ഫാന്‍സിനേക്കാള്‍ കൂടുതല്‍ എത്തുക പ്രതിഷേധക്കാര്‍ appeared first on Kairali News | Kairali News Live.