മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾക്ക് ഇത്തവണത്തെ രസതന്ത്ര നൊബേൽ. സുസുമ കിറ്റഗാവ, റിച്ചാര്‍ഡ് റോബ്സണ്‍, ഒമര്‍ എം യാഘി എന്നീ ഗവേഷകർക്കാണ് രസതന്ത്രത്തിലെ നിയമങ്ങള്‍ മാറ്റിമറിച്ച ഗവേഷണത്തിന് പുരസ്കാരം സമ്മാനിച്ചത്. 11 ദശലക്ഷം സ്വീഡിഷ് ക്രൗൺ – ഏകദേശം 10 കോടി ഇന്ത്യൻ രൂപയാണ് സമ്മാനത്തുക.മരുഭൂമിയിലെ വായുവില്‍ നിന്ന് വെള്ളം ശേഖരിക്കാനും, വായുവിൽ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെയുള്ള വാതകങ്ങൾ പിടിച്ചെടുക്കാനും അടക്കം സാധിക്കുന്ന തരത്തിലുള്ള ഒരു പുതിയ തരം തന്മാത്രാ ഘടന വികസിപ്പിച്ചെടുത്തതാണ് ഇവരെ ശാസ്ത്രലോകത്തെ ഏറ്റവും ശ്രേഷ്ഠമായ പുരസ്കാരത്തിന് അർഹരാക്കിയത്. ലോഹ-ഓർഗാനിക് ചട്ടക്കൂടുകൾക്ക് ഭാവിയിൽ വളരെയധികം സാധ്യതകളുണ്ടെന്ന് നൊബേൽ കമ്മിറ്റി പറയുന്നു.BREAKING NEWSThe Royal Swedish Academy of Sciences has decided to award the 2025 #NobelPrize in Chemistry to Susumu Kitagawa, Richard Robson and Omar M. Yaghi “for the development of metal–organic frameworks.” pic.twitter.com/IRrV57ObD6— The Nobel Prize (@NobelPrize) October 8, 2025 ALSO READ; 2025 ഭൗതികശാസ്ത്ര നൊബേല്‍; ക്വാണ്ടം മെക്കാനിക്സിന് വീണ്ടും പുരസ്കാരംജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്ന് ഹൈഡ്രോകാർബൺ രസതന്ത്രത്തിൽ പിഎച്ച്ഡി നേടിയ സുസുമ കിറ്റഗാവ, ഹംബോൾട്ട് ഗവേഷണ സമ്മാനം (2008), ഡി ജെന്നസ് സമ്മാനം തുടങ്ങിയ അവാർഡുകൾ നേരത്തെ നേടിയിട്ടുണ്ട്. നിലവിൽ ക്യോട്ടോ സർവകലാശാലയിൽ അധ്യാപകനാണ്. യുകെയിൽ ജനിച്ച് ഓക്സ്ഫോർഡ് സർവകലാശാലയിൽ രസതന്ത്രം പഠിച്ച റോബ്സൺ ഇപ്പോൾ മെൽബൺ സർവകലാശാലയിൽ പ്രൊഫസറാണ്. ജോർദാനിലെ അമ്മാനിൽ ജനിച്ച യാഗി, യുഎസിലെ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പിഎച്ച്ഡി പൂർത്തിയാക്കിയത്. ഇപ്പോൾ യുഎസിലെ ബെർക്ക്ലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം പഠിപ്പിക്കുന്നത്. 1984നും 85നും ഇടയിൽ മൂവരും കാലിഫോർണിയ സർവകലാശാലയിൽ ഉണ്ടായിരുന്നപ്പോൾ നടത്തിയ ഗവേഷണങ്ങൾക്കാണ് അംഗീകാരം തേടിയെത്തിയത്.The post മെറ്റല് ഓര്ഗാനിക് ഫ്രെയിംവര്ക്കുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇത്തവണത്തെ രസതന്ത്ര നൊബേൽ appeared first on Kairali News | Kairali News Live.