ഇതാ ഒക്കച്ചെങ്ങായിമാര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് ലൈക്ക് അടിച്ച് ബി ജെ പി സംസ്ഥാന മീഡിയ കണ്‍വീനര്‍

Wait 5 sec.

ഗുരുതര ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ പോസ്റ്റിന് ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ച് ബി ജെ പി സംസ്ഥാന മീഡിയ കൺവീനർ. രാജീവ് ചന്ദ്രശേഖർ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആയതിന് ശേഷം മീഡിയ കൺവീനർ സ്ഥാനത്തെത്തിയ സന്ദീപ് സോമനാഥാണ് എതിർ പാളയത്തിലെ എം എൽ എയ്ക്ക് അംഗീകാരവുമായി രംഗത്തെത്തിയത്. ഒക്കച്ചെങ്ങായിമാരുടെ ചെമ്പ് പുറത്തായി എന്നാണ് ഇതിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോകൾ ഉപയോഗിച്ചുള്ള പോസ്റ്റായിരുന്നു മാങ്കൂട്ടത്തിലിന്റെത്. അതാകട്ടെ, വളച്ചൊടിച്ച് ഉമ്മൻ ചാണ്ടിക്ക് അനുകൂലമാക്കാനും ശ്രമിച്ചു. ഇതിനാണ് ബി ജെ പി സംസ്ഥാന മീഡിയ കൺവീനർ മേലൊപ്പ് ചാർത്തിയത്. ബി ജെ പിയും കോൺഗ്രസും തമ്മിലുള്ള ബന്ധം ഒരിക്കൽ കൂടി പരസ്യമായെന്ന വിമർശനവും ശക്തമാണ്.Read Also: രാജ്യത്ത് സ്ത്രീകള്‍ക്ക് ധൈര്യമായി യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ കേരളമില്ലെന്ന വാര്‍ത്തയുമായി മനോരമ, സര്‍വേ നടത്തിയ നഗരങ്ങളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ലെന്ന വസ്തുത തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്പീഡന കേസ് നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ സോഷ്യൽ മീഡിയ പി ആറിലൂടെ ഒരിക്കൽ കൂടി പൊതുരംഗത്ത് എത്താൻ കിണഞ്ഞുശ്രമിക്കുമ്പോൾ കൂടിയാണ് ബി ജെ പിയുടെ ‘കൈസഹായ’മെന്നതും ശ്രദ്ധേയമാണ്. The post ഇതാ ഒക്കച്ചെങ്ങായിമാര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് ലൈക്ക് അടിച്ച് ബി ജെ പി സംസ്ഥാന മീഡിയ കണ്‍വീനര്‍ appeared first on Kairali News | Kairali News Live.