സ്റ്റോക്ക്ഹോം: സൗദി പൗരനായ ഒമർ യാഗിക്ക് ശാസ്ത്രജ്ഞരായ സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ എന്നിവർക്കൊപ്പം 2025-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.മെറ്റൽ-ഒർഗാനിക് ഫ്രെയിംവർക്ക് വികസനത്തിന് ആണ് നോബൽ സമ്മാനം, റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്.മെറ്റൽ-ഒർഗാനിക് ഫ്രെയിം വർക്ക് – അൾട്രാ-പോറസ് ഘടനകളുള്ള ക്രിസ്റ്റലിൻ സംയുക്തങ്ങളെക്കുറിച്ചുള്ള – മൂവരുടെയും പയനിയറിംഗ് പ്രവർത്തനങ്ങൾ, ശുദ്ധമായ ഊർജ്ജ സംഭരണം, പരിസ്ഥിതി സുസ്ഥിരത എന്നിവയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികളെ നേരിടാൻ രസതന്ത്രജ്ഞർക്ക് ശക്തമായ ടുളുകൾ നൽകിയിട്ടുണ്ടെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.പലസ്തീൻ മാതാപിതാക്കളുടെ മകനായി ജോർദാനിൽ ജനിച്ച യാഗിക്ക്, രാജകീയ അംഗീകാരത്തെത്തുടർന്ന് 2021-ൽ ആയിരുന്നു സൗദി പൗരത്വം ലഭിച്ചത്.The post 2025-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം സൗദി ശാസ്ത്രജ്ഞന് appeared first on Arabian Malayali.