പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 60കാരന്‍ വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

Wait 5 sec.

പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാള്‍ വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍. പാഞ്ഞാള്‍ സ്വദേശി കുമാരന്‍ ആണ് ചെറുതുരുത്തി പോലീസിന്റെ പിടിയിലായത്.Also read – രാജ്യത്ത് സ്ത്രീകള്‍ക്ക് ധൈര്യമായി യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ കേരളമില്ലെന്ന വാര്‍ത്തയുമായി മനോരമ, സര്‍വേ നടത്തിയ നഗരങ്ങളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ലെന്ന വസ്തുത തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കുമാരനെ കഴിഞ്ഞ ജനുവരിയില്‍ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി, വീണ്ടും അതേ പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കുമാരനെ കോടതിയില്‍ ഹാജരാക്കും.അതേസമയം എറണാകുളം കാക്കനാട് തുതിയൂര്‍ വ്യാകുലമാതാ പള്ളി കപ്യാര്‍ക്കെതിരെ പോക്‌സോ കേസെടുത്തു. 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഷാജി ജോസഫിനെതിരെ കേസ് എടുത്തത്. 16 തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് വിവരം. ഡാന്‍സ് പ്രാക്ടീസിന് ശേഷം വിശ്രമിക്കാന്‍ പോയ കുട്ടിക്കു നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.content summary: A 60-year-old man who was previously arrested in a POCSO case and released on bail has been taken into custody again in connection with another POCSO case.The post പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 60കാരന്‍ വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍ appeared first on Kairali News | Kairali News Live.