യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ഇന്ത്യ. കൂടുതല്‍ ലഗേജ് കൊണ്ടുവരാന്‍ ഒരു കിടിലന്‍ വഴിയൊരുക്കുകയാണ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ. വെറും ഒരു ദിര്‍ഹം നല്‍കിയാല്‍ 10 കിലോ അധിക ബാഗേജ് കൊണ്ട് വരാന്‍ അവസരമൊരുക്കിയിരിക്കുകയാണ്.ഉത്സവ സീസണ്‍ ആരംഭിക്കുന്ന സമയത്ത് പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനങ്ങളും അവശ്യവസ്തുക്കളും നാട്ടിലേക്ക് കൊണ്ട് പോകാന്‍ പ്രവാസികള്‍ക്കുള്ള ആഗ്രഹം മനസിലാക്കിയാണ് ഓഫര്‍ പ്രഖ്യാപിച്ചതെന്ന് എയര്‍ ഇന്ത്യയുടെ ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക റീജിയണല്‍ മാനേജര്‍ പി പി സിംഗ് പറഞ്ഞു.Also Read : ഇൻഡിഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുപോയ പെട്ടിയിൽ ‘ഭാരക്കൂടുതൽ’ എന്നതിന് ആനയുടെ സ്റ്റിക്കർ; സോഷ്യൽ മീഡിയയിൽ വിവാദം, പിന്നാലെ വിശദീകരണവുമായി കമ്പനിഇന്ത്യയിലെ ഉത്സവ സീസണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ആണ് പുതിയ ഓഫര്‍. ഈ വര്‍ഷം നവംബര്‍ 30 വരെയുള്ള യാത്രക്ക് ഒക്ടോബര്‍ 31 ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭിക്കുക. ബുക്കിങ് സമയത്ത് തന്നെ ഒരു ദിര്‍ഹം അധികമായി നല്‍കിയാണ് ഈ ഓഫര്‍ ടിക്കറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയും.യു എ ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍ തുടങ്ങിയ എല്ലാ ഗള്‍ഫ് ഡെസ്റ്റിനേഷനുകളില്‍ നിന്നും ടിക്കറ്റുകള്‍ക്ക് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ കിടിലന്‍ ഓഫര്‍ ലഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.The post യാത്രക്കാര്ക്ക് സന്തോഷ വാര്ത്തയുമായി എയര്ഇന്ത്യ; ഇനി കൂടുതല് ലഗേജ് കൊണ്ടുവരാം, പക്ഷേ ഒരു നിബന്ധന appeared first on Kairali News | Kairali News Live.