വിനു മങ്കാദ് ട്രോഫിക്ക് വേണ്ടിയുള്ള കേരള അണ്ടര്‍ 19 ടീമിനെ മാനവ് കൃഷ്ണ നയിക്കും. ഒക്ടോബര്‍ ഒൻപത് മുതല്‍ 19 വരെ പോണ്ടിച്ചേരിയില്‍ വച്ചാണ് കേരളത്തിന്റെ മത്സരങ്ങള്‍ അരങ്ങേറുന്നത്. മധ്യപ്രദേശ് ആണ് കേരളത്തിന്റെ ആദ്യ എതിരാളി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളില്‍ ഒരാളാണ് മാനവ് കൃഷ്ണ. ഏതാനും മാസം മുന്‍പ് നടന്ന എന്‍ എസ് കെ ട്രോഫിയില്‍ പ്രോമിസിങ് യങ്സ്റ്ററായി മാനവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാനവിന്റെ സഹോദരനായ മാധവ് കൃഷ്ണയും കെ സി എല്ലില്‍ തിളങ്ങിയ രോഹിത് കെ ആര്‍, ജോബിന്‍ പി ജോബി, ഇന്ത്യന്‍ അണ്ടര്‍ 19 താരമായിരുന്ന മുഹമ്മദ് ഇനാന്‍ തുടങ്ങിയവരും ടീമിലുണ്ട്.Read Also: പോര്‍ച്ചുഗീസ് ഫോര്‍വേഡ് ടിയാഗോ ആല്‍വെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്ടീമംഗങ്ങള്‍: മാനവ് കൃഷ്ണ ( ക്യാപ്റ്റന്‍), രോഹിത് കെ ആര്‍, ഇമ്രാന്‍ അഷ്റഫ്, അമയ് മനോജ്, ജോബിന്‍ പി ജോബി, സംഗീത് സാഗര്‍ വി, മുഹമ്മദ് ഇനാന്‍, ആദിത്യ രാജേഷ്, മാധവ് കൃഷ്ണ, തോമസ് മാത്യു, എം മിഥുന്‍, ദേവഗിരി ജി, അഭിനവ് കെ വി, അദ്വിത് എന്‍, എ അഷ്ലിന്‍ നിഖില്‍. മുഖ്യ പരിശീലകന്‍: ഷൈന്‍ എസ് എസ്. അസി. കോച്ച് – രജീഷ് രത്നകുമാര്‍The post വിനു മങ്കാദ് ട്രോഫിക്കുള്ള കേരള ടീമായി; മാനവ് കൃഷ്ണ ക്യാപ്റ്റൻ appeared first on Kairali News | Kairali News Live.