പണിപാളി; ആലപ്പുഴയില്‍ യൂത്ത്‌കോണ്‍ഗ്രസ് സമരത്തിനിടെ സംഘര്‍ഷം; പോസ്റ്റ് തകര്‍ത്ത പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയുമായി കെഎസ്ഇബി

Wait 5 sec.

രാഹുല്‍ മാങ്കൂട്ടം പ്രസിഡന്റ് ആയതിനു ശേഷം മൊത്തത്തില്‍ സംഘടനയ്ക്കുള്ളില്‍ ഒരു ശനിദശ എന്നാണ് പൊതുവേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രഹസ്യമായിട്ട് പറയുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് ഹരിപ്പാട് നടത്തിയ സമരം. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് തടയുന്നതിന് പോലീസ് ബാരിക്കേഡ് തീര്‍ത്തു. സമീപത്തെ ഇലക്ട്രിക് പോസിലാണ് ഇത് ബന്ധിപ്പിച്ചത്. പ്രകടനമായ എത്തിയ യൂത്ത് കോണ്‍ഗ്രസ് നേരെ ബാരിക്കേടിനു മുകളില്‍ കയറുകയും ബലപ്രയോഗം നടത്തുകയും ചെയ്തു. ഒടുവില്‍ പോസ്റ്റു മറിഞ്ഞ് പ്രവര്‍ത്തകരുടെ മുകളില്‍ പതിക്കുന്ന അവസ്ഥ എത്തി. പെട്ടെന്ന് തന്നെ പൊലീസ് ഇടപെട്ടത് തടഞ്ഞു. ഇല്ലായിരുന്നെങ്കില്‍ വലിയ ഒരു ദുരന്തം സംഭവിക്കുമായിരുന്നു. തുടര്‍ന്ന് സമരം നിര്‍ത്തി യൂത്ത് കോണ്‍ഗ്രസിന് പോസ്റ്റ് താങ്ങി നിര്‍ത്തേണ്ട ഗതികേടായി. ഏതാണ്ട് ഒരു മണിക്കൂര്‍ നേരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റിന് കാവിലിരുന്നു. ഒടുവില്‍ കെഎസ്ഇബി ജീവനക്കാര്‍ എത്തിയാണ് കേടുപാടുകള്‍ പരിഹരിച്ചത്. Also read – കേരളത്തിലെ ലൈഫ് സയന്‍സ് മേഖലയെ ലോകത്തിന് മുന്നിൽ തുറന്നിടുന്നു; ‘ബയോ കണക്റ്റ് കേരള 3.0’ കോണ്‍ക്ലേവ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംകെഎസ്ഇബിയുടെ പോസ്റ്റ് കെടാക്കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കെഎസ്ഇബി നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.The post പണിപാളി; ആലപ്പുഴയില്‍ യൂത്ത്‌കോണ്‍ഗ്രസ് സമരത്തിനിടെ സംഘര്‍ഷം; പോസ്റ്റ് തകര്‍ത്ത പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിയുമായി കെഎസ്ഇബി appeared first on Kairali News | Kairali News Live.