മനാമ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയായതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സന്ദേശം അയച്ചു. കരാറിന്റെ വിജയം ഉറപ്പാക്കാന്‍ ട്രംപിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിലും സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും വേണ്ടിയുള്ള ഒരു നല്ല ചുവടുവയ്പ്പാണെന്ന് കരാറെന്ന് രാജാവ് അഭിപ്രായപ്പെട്ടു. സുരക്ഷ, സ്ഥിരത, സമാധാനപരമായ ഭാവി ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബഹ്റൈന്റെ പിന്തുണ രാജാവ് ആവര്‍ത്തിക്കുകയും ചെയ്തു.The post ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന് കരാര്; ട്രംപിനെ അഭിനന്ദിച്ച് ബഹ്റൈന് രാജാവ് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.