പാലക്കാട് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി

Wait 5 sec.

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജീവിതപങ്കാളിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊല്ലപ്പെട്ട വെെഷ്ണവിയുടെ ഭര്‍ത്താവ് ദീക്ഷിതിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ദീക്ഷിതിനെതിരെ പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായതിനു ശേഷം ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് പ്രതി വീട്ടുകാരെ വിവരമറിയിച്ചത്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.കഴിഞ്ഞ ഒന്‍പതാം തീയതി രാത്രിയാണ് വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും പറഞ്ഞ് യുവതിയുടെ കുടുംബത്തിനെ യുവാവ് വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ വൈഷ്ണവി നേരത്തെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.Also read – ശബരിമല സ്വർണ തട്ടിപ്പ്: ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു; ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാം പ്രതിപോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് വൈഷ്ണവ് മരിച്ചതെന്ന് കണ്ടെത്തി. ഇതോടെയാണ് ദീക്ഷിത്തിനെ കസ്റ്റഡിയില്‍ പൊലീസ് എടുത്തത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.The post പാലക്കാട് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി appeared first on Kairali News | Kairali News Live.