ഇന്ന് രാത്രി മഴ തകർത്തുപെയ്യും, കൂടെ ശക്തമായ കാറ്റും; എവിടെയൊക്കെ എന്നറിയാം വിശദമായി

Wait 5 sec.

ഇന്ന് രാത്രി ഏഴ് മണി മുതൽ പത്ത് വരെയുള്ള മൂന്ന് മണിക്കൂറില്‍ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറത്തുവിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ 11 ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. മാത്രമല്ല, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.Read Also: വടക്കന്‍ കേരളതീരത്തിന് മുകളിലായി ചക്രവാതചുഴി ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ ഇടിവെട്ടി മഴപെയ്യുംഅതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന്മുതല്‍ 15 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളാതീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇന്ന് മുതല്‍ 15 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ മിതമായ തോതിലുള്ള മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ട്.The post ഇന്ന് രാത്രി മഴ തകർത്തുപെയ്യും, കൂടെ ശക്തമായ കാറ്റും; എവിടെയൊക്കെ എന്നറിയാം വിശദമായി appeared first on Kairali News | Kairali News Live.